മമിതയോട് പ്രേമലു; ചെന്നൈയിൽ ഉദ്ഘാടനത്തിനെത്തിയ താരം ആരാധകർക്കിടയിൽ കുടുങ്ങി

ഇപ്പോൾ ചെന്നൈയിൽ ഉദ്ഘാടനത്തിനെത്തിയ താരത്തെ ആരാധകർ പൊതിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

'പ്രേമലു' എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് മമിത ബൈജു. മലയാളത്തിൽ ഷോട്ട് ഫിലിമിലൂടെ തിളങ്ങി, പിന്നീട് 'സൂപ്പർ ശരണ്യ'യിലെ സോന എന്ന കഥാപാത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ താരത്തിന്റെ കരിയർ ബ്രേക്കായിരുന്നു 'പ്രേമലു'. ചിത്രം വൻ ഹിറ്റായതോടെ തമിഴിലും തെലുങ്കിലുമെല്ലാം മമിതയ്ക്ക് ഫാൻസ് അസോസിയേഷൻ വരെയായി. ഇപ്പോൾ ചെന്നൈയിൽ ഉദ്ഘാടനത്തിനെത്തിയ താരത്തെ ആരാധകർ പൊതിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ചെന്നൈയിലെ ഒരു മാളിൽ ഉദ്ഘാടന ചടങ്ങിനെത്തിയ മമിതയെ കാണാൻ തടിച്ചു കൂടിയ ആരാധകരുടെ തിക്കിലും തിരക്കിലും പെടുകയായിരുന്ന മമിത. അതിരു കടന്ന ആരാധനയിൽ മുന്നോട്ട് നടക്കാൻ കഴിയാതെ മമിത പരിഭ്രമിച്ച് നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

'#Premalu' actress #MamithaBaiju mobbed at Chennai mall. pic.twitter.com/3TJMxHLwRL

സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരും ചേർന്ന് ഏറെ നേരം പണിപ്പെട്ട് ആരാധകരെ നിയന്ത്രിച്ചതിന് ശേഷമാണ് താരത്തിന് മടങ്ങി പോകാൻ കഴിഞ്ഞത്. പ്രേമലുവിൽ മാത്രമല്ല, തമിഴ് സംവിധായകൻ ജി വി പ്രകാശിന്റെ 'റിബൽ' എന്ന ചിത്രത്തിലും മമിത തമിഴിലും അരങ്ങേറ്റം കുറിയ്ക്കുകയും കഥാപാത്രം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. നിലവിൽ വിഷ്ണു വിശാൽ, പ്രദീപ് രംഗനാഥൻ എന്നിവരോടൊപ്പം അഭിനയിക്കുകയാണ് മമിത.

To advertise here,contact us