നടൻ ജോജു ജോർജിന് ഷൂട്ടിങ്ങിനിടെ പരിക്ക്; അപകടം ഹെലികോപ്റ്റർ രംഗം ചിത്രീകരിക്കുന്നതിനിടെ

കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിലാണ് അപകടം ഉണ്ടായത്

ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നടന്റെ കാൽപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്.

കങ്കണയെ തല്ലിയ സംഭവം; നടിയെ പിന്തുണച്ച് കരൺ ജോഹർ

കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിലാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി ജോജു കൊച്ചിയിൽ തിരിച്ചെത്തി. മലയാളി താരം ഐശ്വര്യ ലക്ഷ്മിയും തഗ് ലൈഫിന്റെ ഭാഗമാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്.

To advertise here,contact us