'തലവന്' ഉലകനായകന്റെ അഭിനന്ദനം; ചിത്രങ്ങൾ വൈറൽ

തലവൻ ടീമിനെ രാജ്കമൽ ഫിലിംസിന്റെ ചെന്നൈ ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് കമൽഹാസൻ അഭിനന്ദനം അറിയിച്ചത്

ആസിഫ് അലി–ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കിയ ‘തലവൻ’ സിനിമയെ പ്രശംസിച്ച് കമൽഹാസൻ. തലവൻ ടീമിനെ രാജ്കമൽ ഫിലിംസിന്റെ ചെന്നൈ ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് കമൽഹാസൻ അഭിനന്ദനം അറിയിച്ചത്.

ഇന്ത്യൻ സിനിമയിലെ ഈ വിസ്മയതാരത്തിന്റെ അംഗീകാരത്തിനും പ്രോത്സാഹനത്തിനുമപ്പുറം ഇനി മറ്റൊന്നും കിട്ടാനില്ലെന്നും തലവൻ ടീം പറയുന്നു. ബുധനാഴ്ച കമൽഹാസന്റെ സന്ദേശം വന്നയുടനെ തന്നെ ചെന്നൈയിലെത്തിയ തലവൻ ടീം, വ്യാഴാഴ്ചയാണ് അദ്ദേഹത്തെ കണ്ടത്. ഷൂട്ടിങ് തിരക്കുകൾ മൂലം ബിജു മേനോന് പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, തന്റെ നിറഞ്ഞ സന്തോഷം ബിജുവിനെ അറിയിക്കണമെന്ന് കമൽഹാസൻ തലവൻ ടീമിനെ ഓർമ്മിപ്പിച്ചു.

ഉലകനായകനോടൊപ്പം ഒരു മേശയ്ക്ക് ചുറ്റുമിരുന്നു സന്തോഷം പങ്കുവയ്ക്കുന്ന ആസിഫ് അലിയുടേയും തലവൻ ടീമിന്റെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫ്യൂച്ചർ റൺ അപ് ഫിലിംസിന്റെ അനൂപ് കുമാർ വഴിയാണ് തലവൻ ടീം കമൽ ഹാസനെ നേരിട്ട് കണ്ടത്.

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില് അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും വേഷമിട്ടിരിക്കുന്നു. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച തലവന് സംഗീതമൊരുക്കിയത് ദീപക് ദേവാണ്.

ജോസഫായി ബിജു മേനോൻ വന്നാൽ നന്നാകുമെന്ന് ഷാഹി, എന്റെ മനസ്സിൽ ജോജു: എം പത്മകുമാർ

ഛായാഗ്രഹണം ശരൺ വേലായുധൻ. എഡിറ്റിങ് സൂരജ് ഇ എസ്, കലാസംവിധാനം അജയൻ മങ്ങാട്, സൗണ്ട് രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ജിഷാദ്, ചീഫ് അസോ. ഡയറക്ടർ സാഗർ, അസോ. ഡയറക്ടേർസ് ഫർഹാൻസ് പി. ഫൈസൽ, അഭിജിത്ത് കെ.എസ്., പ്രൊഡക്ഷൻ മാനേജർ ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ.

To advertise here,contact us