ജോജു ജോർജിന് പരിക്കേറ്റത് 'തഗ് ലൈഫ്' ചിത്രീകരണത്തിനിടയിലല്ല; വ്യക്തമാക്കി അണിയറപ്രവർത്തകർ

അദ്ദേഹത്തിന് പരിക്കേറ്റു, എന്നാൽ അത് ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലല്ല

നടൻ ജോജു ജോർജിന് കാലിന് പരിക്കേറ്റ സംഭവം വാർത്തകളിൽ ഇടം നേടിയിരുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നടന് പരിക്കേറ്റത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സിനിമയുടെ ചിത്രീകരണത്തിനിടയിലല്ല നടന് പരിക്കേറ്റത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

അദ്ദേഹത്തിന് പരിക്കേറ്റു, എന്നാൽ അത് ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലല്ല. ഏറെ വേദനയെടുത്തിട്ടും അദ്ദേഹം തന്റെ രംഗങ്ങൾ മനോഹരമായി തന്നെ ചെയ്തു. അതിൽ തങ്ങൾക്ക് നന്ദിയുണ്ടെന്ന് സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ശിവ ആനന്ദ് ഇ ടൈംസിനോട് പ്രതികരിച്ചു. സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അൻപറിവും നടന് പരിക്കേറ്റത് ചിത്രീകരണത്തിനിടയിലല്ലെന്ന് സ്ഥിരീകരിച്ചു.

പോണ്ടിച്ചേരിയിൽ കമൽഹാസനൊപ്പം ഹെലികോപ്റ്ററിലെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ ജോജു ജോർജിന് പരിക്കേറ്റതായും തുടർന്ന് ചിത്രീകരണം നിർത്തിവെച്ചതായുമാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. സിനിമയിൽ സുപ്രധാനമായ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയും തഗ് ലൈഫിന്റെ ഭാഗമാണ്.

വർഷങ്ങൾക്ക് ശേഷം സിനിമയ്ക്ക് സോഷ്യൽ മീഡിയിൽ ട്രോളോട് ട്രോൾ; ഇത് ഇവിടം കൊണ്ട് നിൽക്കില്ല...

രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. സിമ്പു, തൃഷ, ഗൗതം കാർത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.

To advertise here,contact us