ഭവതാരിണി വീണ്ടും പാടും, എഐയുടെ സഹായത്തോടെ; ഗായികയ്ക്ക് 'ഗോട്ട്' ടീമിന്റെ ആദരം

ഇളയരാജയുടെ മകളും തെന്നിന്ത്യൻ പിന്നണി ഗായികയുമായ ഭവതാരിണി ജനുവരി അഞ്ചിന് കരളിലെ അർബുദത്തെ തുടർന്നാണ് മരണപ്പെട്ടത്.

ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന് ഗോട്ട് സിനിമയുടെ തിരക്കിലാണ് വിജയ്, വെങ്കട് പ്രഭു അടങ്ങുന്ന സംഘം. സെപ്റ്റംബർ അഞ്ചിന് റിലീസിനൊരുങ്ങുന്ന ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വാർത്ത പ്രകാരം സിനിമയിലെ ഒരു പാട്ട് അന്തരിച്ച ഗായിക ഭവതാരിണിയുടെ ശബ്ദത്തിലെത്തും എന്നാണ്. സിനിമ ട്രാക്കേഴ്സാണ് വാർത്ത പുറത്തുവിട്ടത്.

ഇളയരാജയുടെ മകളും തെന്നിന്ത്യൻ പിന്നണി ഗായികയുമായ ഭവതാരിണി ജനുവരി അഞ്ചിന് കരളിലെ അർബുദത്തെ തുടർന്നാണ് മരണപ്പെട്ടത്. ഗായികയ്ക്ക് ആദരസൂചകമായാണ് പാട്ടെത്തുന്നത്. ഗായികയുടെ ശൂബ്ദം എഐ സാങ്കേതിക മികവ് ഉപയോഗിച്ചായിരിക്കും രൂപപ്പെടുത്തിയെടുക്കുക. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക റിപ്പോർട്ടുകൾ ഇതുവരെ എത്തിയിട്ടില്ല.

ഒരു സയൻസ് ഫിക്ഷൻ ഡ്രാമയാണ് വിജയ് നായകനാകുന്ന ഗോട്ട്. സിനിമയുടെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുമ്പോൾ വിജയ്യുടെ കരിയറിലെ അവസത്തെ ചിത്രമായിരിക്കുമിതെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. വിജയ് ഡബിൾ റോളിലാണ് ചിത്രത്തിലെത്തുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് സിദ്ധാർഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സംവിധാനം വിനീത് ശ്രീനിവാസൻ, ക്യാമറ ജോമോന് ടി ജോണ്, സംഗീതം ഷാന്; വരുന്നു ഹൃദയം കീഴടക്കുന്ന ആ ടീം

To advertise here,contact us