ഇനി സംഭവം 'ടോക്സിക്' ആകും; യഷും നയൻസും ഉൾപ്പെടുന്ന ആദ്യ ഷെഡ്യൂളിന് തുടക്കമായി

യഷും നയൻതാരയും ഉൾപ്പെടുന്ന ഷെഡ്യൂളിനാണ് തുടക്കമായിരിക്കുന്നത്

കെജിഎഫ് നായകൻ യഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ടോക്സിക്'. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്' എന്ന ടാഗ്ലൈനോടെയുള്ള സിനിമയിൽ തെന്നിന്ത്യൻ നായിക നയൻതാരയും ബോളിവുഡ് നായിക കിയാര അദ്വാനിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഷെഡ്യൂളിന് തുടക്കമായതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

യഷും നയൻതാരയും ഉൾപ്പെടുന്ന ഷെഡ്യൂളിനാണ് തുടക്കമായിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളായാണ് ചിത്രീകരണം നടക്കുന്നത് എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ഗീതു മോഹൻദാസ് ചിത്രത്തിനായി ആകെ 200 ദിവസത്തെ ഷൂട്ട് പ്ലാൻ ചെയ്തിട്ടുണ്ട്. അതിൽ 150 ദിവസത്തെ ഷെഡ്യൂൾ ലണ്ടനിലും പരിസരങ്ങളിലുമായി നടക്കുമെന്നും സൂചനകളുണ്ട്.

സിനിമയിൽ ഒരു ഡോണിന്റെ വേഷത്തിലാണ് യഷ് എത്തുന്നത്. എന്നാൽ കെജിഎഫ് ഫ്രാഞ്ചൈസിയിൽ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രവും കഥാപശ്ചാത്തലവുമാകും ടോക്സിക്കിന്റേത് എന്നാണ് റിപ്പോർട്ട്. ടോക്സിക്കിൽ ഹുമ ഖുറേഷിയും പ്രതിനായക വേഷത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

മോഹൻലാൽ ഫാൻസിനെ തൃപ്തിപ്പെടുത്താൻ ക്ലൈമാക്സിന് കഴിഞ്ഞില്ല, അതാവാം കനൽ പരാജയപ്പെടാൻ കാരണം: പത്മകുമാർ

കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറില് വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം. 2025 ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. ഗീതു മോഹൻദാസ് തന്നെയാണ് രചനയും നിർവഹിക്കുന്നത്.

To advertise here,contact us