'സിത്താരെ സമീൻ പർ' ചിത്രീകരണം പൂർത്തിയായി; കഥ ഡൗണ് സിൻഡ്രോമിനെ കുറിച്ച്

'താരെ സമീൻ പർ' ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത് നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ്

ആമീര് ഖാൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'സിത്താരെ സമീൻ പര്' ചിത്രീകരണം പൂർത്തിയായി. സംവിധായകൻ ആർ എസ് പ്രസന്നയാണ് ചിത്രീകരണം പൂർത്തിയായ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഈ വർഷം ഫെബ്രുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിൽ ആമീർ ഖാനൊപ്പം പ്രധാന വേഷം ചെയ്തിരിക്കുന്നത് ജനീലിയ ഡിസൂസയാണ്. 'സിത്താരെ സമീൻ പര്' ക്രിസ്മസ് റിലീസായി എത്തുമെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്.

പുതിയ ചിത്രം പ്രതിപാദിക്കുന്നത് ഡൗണ് സിൻഡ്രോം എന്ന രോഗാവസ്ഥയാണെന്നും വിവരമുണ്ട്. 'താരെ സമീൻ പർ' ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത് നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ്. ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരുന്നത് ആമിര് ഖാനായിരുന്നു. തിരക്കഥ എഴുതിയത് അമോല് ഗുപ്തയും ഛായാഗ്രാഹണം നിര്വഹിച്ചത് സേതുവായിരുന്നു.

ആമിർ ഖാൻ്റെ പ്രൊഡക്ഷൻ കമ്പനിയായ ആമിർ ഖാൻ ഫിലിംസ് എൽഎൽപിയുടെ (ലിമിറ്റഡ് ലയബലിറ്റി പാർട്ട്ണർഷിപ്പ്) പിന്തുണയുള്ള ചിത്രം കൂടിയാണിത്. മറ്റ് അഭിനേതാക്കളെ കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചിത്രത്തിൽ ശ്രദ്ധേയമായ താരങ്ങൾ തന്നെ ഉണ്ടായിരിക്കുമെന്ന് സൂചനകളുണ്ട്.

അതേസമയം, കരീന കപൂർ ഖാനൊപ്പം അഭിനയിച്ച 'ലാൽ സിംഗ് ഛദ്ദ'യാണ് ആമിറിൻ്റെ അവസാന തിയേറ്റർ റിലീസ്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രം ടോം ഹാങ്ക്സിന്റെ 'ഫോറസ്റ്റ് ഗംപ്' സിനിമയുടെ ഹിന്ദി റീമേക്കായാണ് എത്തിയത്. എന്നാൽ സിനിമ ബോക്സോഫീസിൽ പരാജയമായിരുന്നു.

'എന്തു സംഭവിച്ചാലും മഞ്ജു വാര്യരുമായുള്ള സീൻ ഒരിക്കലും കട്ട് ചെയ്യരുതെന്ന് പറഞ്ഞു'; വിജയ് സേതുപതി

To advertise here,contact us