'1 ലൈഫ് 4 വൈവ്സ്'; നാഗേന്ദ്രനായി സുരാജ്, നാഗേന്ദ്രൻസ് ഹണിമൂൺസ് ടീസർ പുറത്ത്

1 ലൈഫ് 5 വൈവ്സ് എന്ന നാഗേന്ദ്രൻസ് ഹണിമൂൺസിൻ്റെ ടാഗ് ലൈൻ ഏറെ കൗതുകമുണർത്തുന്നതാണ്

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത്തെ മലയാളം സീരീസായ നാഗേന്ദ്രൻസ് ഹണിമൂൺസിന്റെ ടീസർ പുറത്തിറങ്ങി. പൊട്ടിച്ചിരിയുടെ പുതിയ മേളമൊരുക്കി കൊണ്ട്, ഒട്ടേറെ ട്വിസ്റ്റുകളും, ഇത് വരെ കാണാത്ത കോമഡി സന്ദർഭങ്ങളും നിറഞ്ഞ സീരിസിന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും.

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന സീരീസിൽ ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ , കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദ്ദനൻ തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നാഗേന്ദ്രൻ എന്ന കഥാപാത്രമായാണ് സൂരാജ് വെബ് സീരീസിലെത്തുന്നത്. 1 ലൈഫ് 5 വൈവ്സ് എന്ന നാഗേന്ദ്രൻസ് ഹണിമൂണിന്റെ ടാഗ് ലൈൻ ഏറെ കൗതുകമുണർത്തുന്നതാണ്.

മലയാളത്തിന്റെ ഉള്ളൊഴുക്ക് ഇനി ഹോളിവുഡും കാണും; ക്രിസ്റ്റോ ടോമി ചിത്രം ലോസ് ആഞ്ചലെസിൽ പ്രീമിയറിന്

നിതിൻ രഞ്ജി പണിക്കർ രചനയും, സംവിധാനവും നിർമ്മാണവും നിർവഹിക്കുന്ന ഈ വെബ് സീരിസിന്റെ ചായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവഹിക്കുന്നു. രഞ്ജിൻ രാജ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വാർത്താപ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

To advertise here,contact us