തമിഴ്, തെലുങ്ക് സിനിമകളിലെ നിറ സാന്നിധ്യമാണ് നടി വരലക്ഷ്മി ശരത്കുമാർ. വിവാഹത്തിന്റെ തിരക്കിലാണ് നടിയിപ്പോൾ. നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയുടെ വരൻ. ജൂലൈ 2 ന് നടക്കാനിരിക്കുന്ന വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെയും നേരിട്ട് കണ്ട് ക്ഷണിച്ചിരിക്കുകയാണ് നടി. പിതാവ് ശരത് കുമാറിനും നരേന്ദ്ര മോദിക്കും ഒപ്പമുള്ള ചിത്രങ്ങൾ നടി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടുകാണുകയും വിവാഹം ക്ഷണിക്കാൻ സാധിച്ചതും വലിയ ബഹുമതിയായി കാണുന്നുവെന്ന് വരലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചു. തിരക്കുകൾക്കിടയിലും തങ്ങൾക്ക് അല്പ സമയം അനുവദിച്ചതിന് നരേന്ദ്ര മോദിയോടുള്ള നന്ദിയും വരലക്ഷ്മി അറിയിച്ചിട്ടുണ്ട്.
What a privilege it was to have met Our Hon'ble Prime Minister Shri @narendramodi ji and invited him for our reception..thank you for being so warm & welcoming.. spending so much of your valuable time with us despite your very busy schedule.. truly an honour sir..thank you daddy… pic.twitter.com/guqu6D8poG
വിക്കി കൗശലിനൊപ്പം അതിഥി വേഷത്തിൽ കത്രീന, ട്രെയ്ലറിന് വൻ വരവേൽപ്പ്
നടൻ ശരത്കുമാറിൻ്റെയും മുൻ ഭാര്യ ഛായയുടെയും മകളാണ് വരലക്ഷ്മി. ഈ ദമ്പതിമാര്ക്ക് വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടിയുണ്ട്. പ്രശാന്ത് വർമ്മയുടെ സംവിധാനത്തിൽ തേജ സജ്ജ അഭിനയിച്ച ഹനുമാൻ എന്ന സിനിമയിലാണ് വരലക്ഷ്മി ഒടുവിൽ അഭിനയിച്ചത്. കഴിഞ്ഞ മാർച്ചിലാണ് മുംബൈ നിവാസി നിക്കോളായ് സച്ച്ദേവുമായി വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. ധനുഷ് സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുന്ന 'രായൻ' ആണ് വരലക്ഷ്മിയുടേതായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം.