സലാർ 2 ആഗസ്റ്റിൽ ആരംഭിക്കും; ആദ്യ ഷെഡ്യൂൾ സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ്?

ആഗസ്റ്റിൽ ആരംഭിക്കാനിരിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ പൃഥ്വിരാജ് ആയിരിക്കും സംവിധാനം ചെയ്യുക എന്നാണ് റിപ്പോർട്ട്

തെന്നിന്ത്യൻ സിനിമാലോകം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പ്രശാന്ത് നീൽ-പ്രഭാസ് ടീമിന്റെ സലാർ 2. സിനിമ സംബന്ധിച്ച് വരുന്ന അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ സലാർ 2 ആദ്യ ഷെഡ്യൂൾ സംബന്ധിച്ച് വലിയ വാർത്തകളാണ് വരുന്നത്.

ആഗസ്റ്റിൽ ആരംഭിക്കാനിരിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ പൃഥ്വിരാജ് ആയിരിക്കും സംവിധാനം ചെയ്യുക എന്നാണ് റിപ്പോർട്ട്. ജൂനിയർ എൻടിആർ നായകനാകുന്ന സിനിമയുടെ തിരക്കുകളിലാണ് പ്രശാന്ത് നീൽ എന്നതിനാൽ പൃഥ്വി ആദ്യ ഷെഡ്യൂൾ ഒരുക്കുക എന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിനിമയുടെ ക്രീയേറ്റീവ് ഡയറക്ടർ കൂടിയാണ് പൃഥ്വി.

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു സലാർ ഒന്നാം ഭാഗം റിലീസ് ചെയ്തത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ വി രാമ റാവു എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. സലാർ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഉറ്റ സുഹൃത്തുക്കൾ എങ്ങനെ കൊടും ശത്രുക്കളായി എന്നുള്ളതിലേക്കാണ് 'സലാർ പാർട്ട് 1 സീസ് ഫയർ' കഥ പറയുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം അത്തരത്തിൽ 'വൈൽഡ്' ആയ സിനിമാറ്റിക് ലോകമാണ് സമ്മാനിച്ചത്.

'വ്യാസമുനിയെക്കാൾ നിങ്ങൾക്ക് അറിയാമോ?'; കൽക്കി ഹിന്ദു ഇതിഹാസത്തെ വളച്ചൊടിക്കുന്നുവെന്ന് മുകേഷ് ഖന്ന

ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു തുടങ്ങിയവരും സിനിമയിൽ അണിനിരന്നു. ഛായാഗ്രഹണം -ഭുവൻ ഗൗഡ, സംഗീത സംവിധാനം -രവി ബസ്രുർ, ആക്ഷൻസ്– അൻപറിവ്, കോസ്റ്റ്യൂം– തോട്ട വിജയ് ഭാസ്കർ, എഡിറ്റർ- ഉജ്വൽ കുൽകർണി, വി എഫ് എക്സ്– രാഖവ് തമ്മ റെഡ്ഡി തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

To advertise here,contact us