അംബാനി വിവാഹ ചടങ്ങുകൾക്കായി സൽമാൻ കെട്ടിയ വാച്ച് ശ്രദ്ധ നേടുന്നു; വിലയോ കോടികൾ

പാടെക് ഫിലിപ്പ് വാച്ചാണ് താരത്തിന്റെ കൈകളിലുണ്ടായിരുന്നത്

ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾ കൊഴുക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഇരുവരുടെയും ഹൽദി ചടങ്ങും താരത്തിളക്കത്താൽ സമ്പന്നമായിരുന്നു. ചടങ്ങിനായി ബോളിവുഡ് താരങ്ങൾ ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. അക്കൂട്ടത്തിൽ ഏറെ ചർച്ചയാകുന്ന ഒന്നാണ് സൽമാൻ ഖാൻ ധരിച്ച വാച്ച്.

ഹൽദി ചടങ്ങിൽ ഒരു കറുപ്പ് നിറത്തിലുള്ള കുർത്ത ധരിച്ചാണ് സൽമാൻ എത്തിയത്. വളരെ സിംപിൾ എന്ന് തോന്നിപ്പിക്കുന്ന വസ്ത്രങ്ങൾക്കൊപ്പം താരം ധരിച്ച വാച്ചാകട്ടെ അത്ര ചില്ലറക്കാരനല്ല താനും. 779 ബഹുവർണ്ണ നീലക്കല്ലുകൾ അടങ്ങുന്ന പാടെക് ഫിലിപ്പ് വാച്ചാണ് താരത്തിന്റെ കൈകളിലുണ്ടായിരുന്നത്. ഗോൾഡൻ നിറത്തിലുള്ള ഈ വാച്ചിന്റെ വില 20.87 കോടി രൂപയാണ്.താരത്തിന്റെ ലക്ഷ്വറി വാച്ച് കളക്ഷനിലെ ഒന്നാണ് ഈ വാച്ച്.

എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന 'സിക്കന്ദറി'ലാണ് സൽമാൻ ഖാൻ ഇപ്പോൾ അഭിനയിക്കുന്നത്. രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രത്തിൽ സത്യരാജ് വില്ലൻ വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. ഏറെ വ്യത്യസ്തമായ കഥാപാത്രമായായിരിക്കും സത്യരാജ് എത്തുക. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 2025 ഈദ് റിലീസായി ആയിരിക്കും സിക്കന്ദർ എത്തുക. ഒരു ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. സാജിദ് നദിയാദ്വാലയാണ് ചിത്രം നിർമിക്കുന്നത്. 400 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന റിപ്പോർട്ടുകളുമുണ്ട്.

'ഹൃദയപൂർവ്വം' ഡിസംബറിൽ തുടങ്ങും; രസകരമായ കഥയെന്ന് സത്യൻ അന്തിക്കാട്

സിക്കന്ദർ കൂടാതെ 'ടൈഗർ വേഴ്സസ് പഠാനാ'ണ് സൽമാന്റെ മറ്റ് ലൈനപ്പുകൾ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേര് പോലെ തന്നെ ടൈഗറും പഠാനും ഒരുമിച്ചെത്തുന്നത് കാണാൻ ആരാധകർ ആകാംക്ഷ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

To advertise here,contact us