ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബ്രോമാൻസ്; ചിത്രീകരണം ആരംഭിച്ചു

'ജോ ആൻഡ് ജോ', '18 പ്ലസ്', എന്നീ സിനിമകൾക്ക് ശേഷം അരുൺ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ്

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ചിത്രം 'ബ്രോമാൻസ്' ഒരുങ്ങുന്നു. സിനിമയുടെ പൂജയും ചിത്രീകരണവും ഇന്ന് നടന്നു. 'ജോ ആൻഡ് ജോ', '18 പ്ലസ്', എന്നീ സിനിമകൾക്ക് ശേഷം അരുൺ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ്. അർജുൻ അശോകൻ, മാത്യു തോമസ്, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നവരാണ് ചിത്രത്തി അഭിനയിക്കുന്നത്.

എറണാകുളം കാക്കനാടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. ഇവരെ കൂടാതെ മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പൻ, എന്നിവരും മറ്റ് പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്.

എഡിറ്റിംഗ് - ചമൻ ചാക്കോ, ക്യാമറ - അഖിൽ ജോർജ്, ആർട്ട് - നിമേഷ് എം താനൂർ, മേക്കപ്പ് - റോണേക്സ് സേവ്യർ, കോസ്റ്റ്യും - മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ - യെല്ലോ ടൂത്, വിതരണം - സെൻട്രൽ പിക്ചർസ്, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

To advertise here,contact us