സാറ തെണ്ടുല്‍ക്കല്‍ ബോളിവുഡിലേക്കോ?

നിരവധി പരസ്യ ചിത്രങ്ങളിലും സാറ അഭിനയിച്ചിട്ടുണ്ട്

നിരവധി ആരാധകുള്ള സോഷ്യല്‍ മീഡിയ താരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ മകള്‍ സാറ തെണ്ടുല്‍ക്കര്‍. നിരവധി പരസ്യ ചിത്രങ്ങളിലും സാറ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ബുധനാഴ്ച മുംബൈയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വാനിലേയ്ക്ക് കയറുന്ന സാറയുടെ വീഡിയോ പുറത്തുവന്നതോടെയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. നീല നിറത്തിലുള്ള മിനി ഗൗണ്‍ ധരിച്ച് ക്യാമറക്കണ്ണുകളോട് ചിരിച്ച മുഖത്തോടുകൂടി സാറ പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോയിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അഭിനയത്തോട് താല്പര്യമുണ്ടെന്ന് സാറ മുന്‍പും പറഞ്ഞിട്ടുണ്ട്. അധികം വൈകാതെ താരത്തിന്റെ ബോളിവുഡ് പ്രവേശനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

To advertise here,contact us