' L360 യിൽ ഇല്ല, വെറുതെ ടെൻഷൻ തരരുത്'; സൂര്യക്ക് പിറന്നാൾ ആശംസകളുമായി തരുൺ മൂ‍ർത്തി

'ആ ലാസ്റ്റ് നോട്ട് ഇട്ടത് നന്നായി'

സൂര്യയ്ക്ക് പിറന്നാൾ ആശംസകുളമായി തരുൺ മൂർത്തി. സൂര്യയുമൊത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്. പുതിയ ചിത്രമായതിനാൽ പിറന്നാൾ ആശംസകൾക്കൊപ്പം പ്രേക്ഷകർക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും സംവിധായകൻ തമാശ രീതിയിൽ ഒരു മുന്നറിയിപ്പ് കൂടി കൊടുത്തിട്ടുണ്ട്.

സൂര്യ സാറിന് ജന്മദിനാശംസകൾ. സ്കൂളിലും കോളേജിലും നിങ്ങൾക്ക് വേണ്ടി വഴക്ക് ഉണ്ടാകുമ്പോൾ ഒരിക്കൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു കൂടിക്കാഴ്ച്ച. ഇദ്ദേഹം L360യിൽ പാർട്ട്‌ അല്ല!! വെറുതെ അടിച്ചു ഇറക്കി വെറുതെ ടെൻഷൻ തരരുത്, എന്നായിരുന്നു താരം കുറിച്ചത്. ആ ലാസ്റ്റ് നോട്ട് ഇട്ടത് നന്നായി അല്ലേൽ ടിസിയു (തരുൺ സിനിമാറ്റിക് യൂണിവേഴ്സ്) ആക്കിയേനെ എന്നാണ് പ്രേക്ഷകരും കമന്റിലൂടെ പ്രതികരിച്ചത്.

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'എൽ 360'യിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. സിനിമയുടെ കഥാപരിസരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എങ്കിലും സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത് എന്ന സൂചന ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തെയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് സൂചന. വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്.

മലയാളത്തിന്റെ എവര്‍ഗ്രീന്‍ കോംബോയായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് എൽ 360. 2004 ൽ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

To advertise here,contact us