ബാന്ദ്രയിൽ മാധവന്റെ ആഡംബര ഭവനം നിറഞ്ഞുനിൽക്കും; താരം സ്വന്തമാക്കിയത് 17.5 കോടിയുടെ അപാര്‍ട്ട്മെന്റ്

ജൂലൈ 22 നാണ് താരത്തിന്റെ പുതിയ ആഡംബര വസതിയുടെ രജിസ്‌ട്രേഷൻ

മുംബൈ നഗരത്തിലെ ബാന്ദ്രയിൽ ആഡംബര ഭവനം സ്വന്തമാക്കി നടൻ മാധവൻ. സിഗ്നിയ പേള്‍ അപാര്‍ട്‌മെന്റ് കോംപ്ലെക്‌സിലെ 17.5 കോടി രൂപ വില വരുന്ന അപാര്‍ട്ട്‌മെന്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 389 ചതുരശ്ര മീറ്റർ (4,182 ചതുരശ്ര അടി) വിസ്തൃതിയുള്ള ഈ പ്രോപ്പർട്ടിയിൽ, രണ്ട് പാർക്കിംഗ് സ്പെയ്സുമുണ്ട്.

ജൂലൈ 22 നാണ് താരത്തിന്റെ പുതിയ ആഡംബര വസതിയുടെ രജിസ്‌ട്രേഷൻ. ഇതിനായി മാധവൻ സ്റ്റാമ്പ് ഡ്യൂട്ടിയായി ഒരു കോടി രൂപയും രജിസ്‌ട്രേഷന്‍ ഫീയായി 30,000 രൂപയും നല്‍കിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം എസ് ശശികാന്ത് സംവിധാനം ചെയ്യുന്ന ദി ടെസ്റ്റ് ആണ് മാധവന്റേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. സ്പോർട്സ് ഡ്രാമയായി ഒരുങ്ങുന്ന സിനിമയിൽ നയന്‍താര, സിദ്ധാര്‍ത്ഥ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇത് കൂടാതെ മീഡിയവൺ ഗ്ലോബൽ എന്റർടെയ്ൻമെന്റസിനായി രണ്ടു സിനിമകൾക്ക് മാധവൻ കരാർ ഒപ്പിട്ടിട്ടുണ്ട്. ലണ്ടൻ പശ്ചാത്തലമായുള്ള ഒരു കുടുംബ ചിത്രവും ഇന്ത്യൻ എഞ്ചിനീയർ ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക്കുമാണ് ഈ സിനിമകൾ.

To advertise here,contact us