ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ഏഴാം ചിത്രം; പ്രധാന കഥാപത്രങ്ങളായി കല്യാണിയും നസ്‌ലനും

തരംഗം, സ്റ്റൈൽ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അരുൺ ഡൊമിനിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ പൂജ നടന്നു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തരംഗം, സ്റ്റൈൽ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അരുൺ ഡൊമിനിക് ആണ് സംവിധാനം നിര്‍‌വഹിക്കുന്നത്.

മണിയറയിലെ അശോകന്‍, അടി, വരനെ ആവശ്യമുണ്ട്, സല്യൂട്ട്, കുറുപ്പ് , കിങ് ഓഫ് കൊത്ത എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രമാണിത്. ശേഷം മെെക്കില്‍ ഫാത്തിമ, ആന്‍റണി, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയാകുമിത്. ഫഹദ് ഫാസില്‍ നായകനാകുന്ന 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിലും കല്യാണിയാണ് നായിക.

നേരത്തെ ഷൂട്ടിങ് പൂര്‍‌ത്തിയായ ഐ ആം കാതലനാണ് നസ്‌ലന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രം. പ്രേമലുവിന്‍റെ വലിയ വിജയത്തിന് ശേഷം കെെനിറയെ ചിത്രങ്ങളാണ് നസ്‌ലനെ തേടിവന്നിരിക്കുന്നത്. അഭിനവ് സുന്ദര്‍ നായക്, ഖാലിദ് റഹ്മാന്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍

പ്രധാന കഥാപാത്രമായി നസ്‌ലനെത്തുന്നുണ്ട്.

ഇപ്പോള്‍ പൂജ നടന്നിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിമിഷ് രവിയാണ്. ചമൻ ചാക്കോയാണ് എഡിറ്റർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ, കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ് തുടങ്ങിയവരാണ് സിനിമയുടെ അണിയറപ്രവർത്തകർ.

To advertise here,contact us