തെലുങ്ക് നടൻ നാനി നായകനായെത്തിയ പുതിയ ചിത്രം 'സൂര്യാസ് സാറ്റർഡേ' ഒടിടി റിലീസിനൊരുങ്ങുന്നു. ഈ മാസം 26 മുതൽ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ലഭ്യമാകും.
Ippati dhaaka @NameisNani rendu kaalle choosaru… moodo kannu choodataniki meeru ready ah?#SaripodhaaSanivaaram is coming to Netflix on 26th September in Telugu, Tamil, Malayalam, Kannada and Hindi!#SaripodhaaSanivaaramOnNetflix pic.twitter.com/b0CrfvMb94
ഡി വി വി എൻ്റർടെയ്ൻമെൻ്റ് നിർമ്മിച്ച സൂര്യാസ് സാറ്റർഡേയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. നാനിക്ക് പുറമെ ചിത്രത്തിൽ വില്ലനായെത്തിയ എസ് ജെ സൂര്യയുടെ പ്രകടനത്തിനും മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷരിൽ നിന്ന് ലഭിച്ചത്. ചിത്രം ആഗോള തലത്തിൽ 100 കോടിക്ക് മുകളിൽ കളക്ഷനും സ്വന്തമാക്കിയിരുന്നു.
പ്രിയങ്ക മോഹനാണ് നായിക. ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തെലുങ്ക് നടന് സായ് കുമാർ ആണ്. ഛായാഗ്രഹണം- മുരളി ജി, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ, സംഘട്ടനം- റിയൽ സതീഷ്, റാം- ലക്ഷ്മൺ, കലാ സംവിധായകൻ- ജി. എം. ശേഖർ, വസ്ത്രാലങ്കാരം- നാനി കാമാർസു, എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ- എസ്. വെങ്കടരത്നം, പ്രൊഡക്ഷൻ കൺട്രോളർ- കെ. ശ്രീനിവാസ രാജു, മണികണ്ഠ റോംഗള, കളറിസ്റ്റ്- വിവേക് ആനന്ദ്, വിഎഫ്എക്സ്- നാക്ക് സ്റ്റുഡിയോസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്ത്തകര്.