പ്രണയവും നിഗൂഢതയും ചാലിച്ച പുതുമുഖങ്ങളുടെ 'തണുപ്പ്', ട്രെയ്‌ലർ പുറത്തിറക്കി അജുവർഗീസും അനശ്വര രാജനും

ഒക്ടോബർ നാലിന് റിലീസ് ചെയ്യുന്ന ചിത്രം കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്

പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തണുപ്പിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. അജുവർഗീസ്, അനശ്വര രാജൻ തുടങ്ങിയവരാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്.

ഒക്ടോബർ നാലിന് റിലീസ് ചെയ്യുന്ന ചിത്രം കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ, രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ, പ്രിനു, ആരൂബാല, സതീഷ് ഗോപി, സാം ജീവൻ, രതീഷ്, രാധാകൃഷ്ണൻ തലച്ചങ്ങാട്, ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ, ദിസിമ ദിവാകരൻ, സുമിത്ത് സമുദ്ര, മനോഹരൻ വെള്ളിലോട് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മണികണ്ഠൻ പി എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിബിൻ അശോകാണ് സംഗീതം നൽകിയിരിക്കുന്നത്. ബിജിബാൽ, കപിൽ കപിലൻ, ജാനകി ഈശ്വർ, ശ്രീനന്ദ ശ്രീകുമാർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ബിജിഎം-ബിബിൻ അശോക്, ക്രിയേറ്റീവ് ഡയറക്ടർ രാജേഷ് കെ രാമൻ, എഡിറ്റിംഗ്-സഫ്ദർ മർവ,മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം - രതീഷ് കോട്ടുളി, ശബ്ദസംവിധാനം - രതീഷ് വിജയൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, കലാസംവിധാനം - ശ്രീജിത്ത് കോതമംഗലം, പ്രവീൺ ജാപ്‌സി. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജംനാസ് മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടർ-യദുകൃഷ്ണ ദയകുമാർ, സ്റ്റിൽസ് രാകേഷ് നായർ, പോസ്റ്റർ ഡിസൈൻ - സർവ്വകലാശാല, വിഎഫ്എക്‌സ് സ്റ്റുഡിയോ-സെവൻത് ഡോർ. പി ആർ ഒ-എ എസ് ദിനേശ്.

To advertise here,contact us