ഇനി ആന്റി ഹീറോസ് ഭരിക്കും; തിരിച്ചുവരാൻ മാർവെൽ, 'തണ്ടർബോൾട്ട്സ്' ട്രെയ്‌ലർ

'ആൻറ് മാൻ ആൻഡ് ദി വാസ്പ്പ്', 'ദി ഫാൽക്കൺ ആൻഡ് ദി വിന്റർ സോൾജ്യർ' എന്നീ സിനിമകളെയും സീരിസിനെയും പിൻപറ്റി പുറത്തിറങ്ങുന്ന സിനിമയാകും 'തണ്ടർബോൾട്ട്സ്'.

മാർവെൽ ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ ചിത്രമായ 'തണ്ടർബോൾട്ട്സ്' ട്രെയ്‌ലർ. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഫേസ് ഫൈവിന്റെ അവസാന ചിത്രമാകും 'തണ്ടർബോൾട്ട്സ്'. ജേക് ഷ്രെയ്റെർ സംവിധാനം ചെയ്യുന്ന ചിത്രം 2025 മേയ് രണ്ടിന് തിയേറ്ററുകളിലെത്തും. ഒരു കൂട്ടം ആന്റിഹീറോകൾ അമേരിക്കൻ ഗവൺമെൻ്റിന് വേണ്ടി ഒരു മിഷനായി പോകുന്നതും ഒടുവിൽ അത് അവരുടെ തന്നെ ജീവന് ഭീഷണിയാകുന്നതുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ഡേവിഡ് ഹാർബൗർ, ഹാന്ന ജോൺ കാമെൻ, ഫ്ലോറെൻസ് പഗ്, ജൂലിയ ലൂയിസ്, സെബാസ്റ്റ്യൻ സ്റ്റാൻ, വ്യാട്ട് റസൽ, ലൂവിസ് പുൾമാൻ, ഓൾഗ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 'ബ്ലാക്ക് വിഡോ', 'ആൻറ് മാൻ ആൻഡ് ദി വാസ്പ്പ്', 'ദി ഫാൽക്കൺ ആൻഡ് ദി വിന്റർ സോൾജ്യർ' എന്നീ സിനിമകളെയും ചില സീരിസുകളെയും പിൻപറ്റി പുറത്തിറങ്ങുന്ന സിനിമയാകും 'തണ്ടർബോൾട്ട്സ്'.

ലൂയിസ് ഡി എസ്പോസിറ്റോ, ബ്രയാൻ ചാപെക്, ജേസൺ ടാമെസ്, കൂടാതെ മുൻ എംസിയു താരം സ്കാർലറ്റ് ജോഹാൻസൺ എന്നിവർ ചേർന്നാണ് 'തണ്ടർബോൾട്ട്സ്' നിർമിക്കുന്നത്. എറിക് പിയേഴ്സൺ, ലീ സങ് ജിൻ, ജോവാന കാലോ എന്നിവരുൾപ്പെടെയുള്ള ടീമാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

To advertise here,contact us