കൊരട്ടാല ശിവ സംവിധാനം ചെയ്ത് ജൂനിയർ എൻടിആർ നായകനായി എത്തിയ ചിത്രമാണ് ദേവര പാർട്ട് 1. റിലീസ് ചെയ്ത് രണ്ടാം ദിവസവും ബോക്സ് ഓഫീസിൽ കുതിക്കുകയാണ് ചിത്രം. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നതെങ്കിലും കളക്ഷനെ അത് ഒരു തരത്തിലും ബാധിക്കുന്നില്ല. രണ്ടാം ദിനമായ ഇന്നലെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 73 കോടിയാണ് ചിത്രം വാരികൂട്ടിയത്. ഇതോടെ ചിത്രത്തിന്റെ ആഗോള കളക്ഷൻ 243 കോടിയായി.
#Devara Overseas is headed towards an opening day of around $5.5M (₹46Cr) based on current trending and Estimates. 80%+ recovery on the opening Day itself. Heading towards breakeven by Day 2-3 in this region. NTRs Thandavam at the Box Office 🔥🙏 pic.twitter.com/lrmYrbQ0F1
നോർത്തിലും ചിത്രത്തിൽ രണ്ടാമത്തെ ദിവസം കളക്ഷൻ വർധിക്കുന്നുണ്ട്. 9.5 കോടി ഗ്രോസ് ആണ് ചിത്രം രണ്ടാം ദിവസം സ്വന്തമാക്കിയത്. ഓവർസീസ് മാർക്കറ്റിലും വലിയ നേട്ടത്തിലേക്കാണ് ചിത്രം മുന്നേറുന്നത്. 46 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. കേരളത്തിലും ചിത്രം സ്വീകരിക്കപ്പെടുന്നുണ്ട്. രണ്ട് ദിവസം കൊണ്ട് ഒരു കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.
#Devara Kerala collection crosses, ₹1 Cr mark in 2 days!! pic.twitter.com/OQHh3yWWi0
2.1 കോടി രൂപ തമിഴ്നാട്ടിൽ നിന്നും 10.5 കോടി കര്ണാടകയിൽ നിന്നും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. തെലുങ്കിലും മലയാളത്തിലും തമിഴിലും മികച്ച ബുക്കിങ്ങുകളാണ് ലഭിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രർ ആണ് ചിത്രത്തിന്റെ സംഗീതം. ചിത്രം വരും ദിവസങ്ങളിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ദേവര' രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ദേവരയുടെ ആദ്യ ഭാഗം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്. 50 ലക്ഷത്തിനാണ് കേരളത്തിൽ ചിത്രത്തിന്റെ വിതരണാവകാശം ദുൽഖർ സൽമാൻ സ്വന്തമാക്കിയതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.