പാപ്പാനും പിള്ളേരും ലാസ്റ്റ് റൈഡിന് റെഡിയാണ്, വരവറിയിച്ച് ആട് 3

'ആട് 3' 3ഡിയിൽ എത്തുമെന്നാണ് നിർമാതാവ് വിജയ് ബാബുവും സംവിധായകൻ മിഥുൻ മാനുവലും അറിയിച്ചിരിക്കുന്നത്.

ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും പ്രത്യേകം ഫാൻ ബേസുള്ള ഒരു ചിത്രമാണ് 'ആട്'.

ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന് തിയേറ്ററില്‍ നേട്ടമുണ്ടാക്കാനിയില്ലെങ്കിലും പിന്നീട് ഹിറ്റായി മാറുകയായിരുന്നു. പിന്നീട് വന്ന രണ്ടാം ഭാഗം ഹിറ്റായി മാറി. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗവും എത്തുകയാണ്. 'ആട് 3 - വണ്‍ ലാസ്റ്റ് റൈഡ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫേസ്‌ബുക്കിലൂടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് ഈ വിവരം പുറത്തുവിട്ടത്.

'കുറച്ച് കാലത്തിന് ശേഷം, വിദൂര ഭൂതകാലത്തിലേക്ക്, വിദൂര ഭാവിയിലേക്ക്, പ്രക്ഷുബ്ധമായ വര്‍ത്തമാനത്തിലൂടെയുള്ള സര്‍ഫിംഗ്. ഒടുവില്‍, അവര്‍ ഏറെ ആഗ്രഹിച്ച 'ലാസ്റ്റ് റൈഡിന്' ഒരുങ്ങുകയാണ്..!' എന്ന കാപ്ഷനോടുകൂടിയാണ് മിഥുന്‍ മാനുവല്‍ തോമസ് ചിത്രം പ്രഖ്യാപിച്ചത്. തിരക്കഥയുടെ ആദ്യ പേജുള്ള കംപ്യൂട്ടര്‍ സ്‌ക്രീനിന്റെ ചിത്രവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

മാര്‍ച്ചില്‍ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. മിഥുനും ജയസൂര്യയും വിജയ് ബാബുവും ആടിനെയും പിടിച്ച് 'ഷാജി പാപ്പന്‍' സ്റ്റൈലില്‍ നില്‍ക്കുന്ന പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. മൂന്നാം ഭാഗം 3ഡിയിൽ എത്തുമെന്നാണ് നിർമാതാവ് വിജയ് ബാബുവും മിഥുൻ മാനുവലും നേരത്തെ പറഞ്ഞിരുന്നത്.

ഷാജി പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറക്കല് അബുവായി സൈജു കുറുപ്പുമൊക്കെ വീണ്ടും അവതരിപ്പിക്കുമ്പോള് ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയരുകയാണ്. ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രത്തിന് ഷാൻ റഹ്മാൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Content Highlights: aadu 3 movie officially announced

To advertise here,contact us