ശ്രീലങ്കന്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ക്കെല്ലാം ഇനി ഒരേയൊരു ഉടയോന്‍, ദളപതി വിജയ്

വിജയ് സിനിമകൾക്കെല്ലാം ശ്രീലങ്കയിൽ വലിയ വരവേൽപ്പാണ് എപ്പോഴും ലഭിക്കുന്നത്.

റെക്കോർഡുകൾ ബ്രേക്ക് ചെയ്യുന്നതും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നതും വിജയ്ക്ക് പുതുമയല്ല. ഓരോ വിജയ് സിനിമ ഇറങ്ങുമ്പോഴും എന്തെങ്കിലും പുതിയ കളക്ഷൻ നേട്ടങ്ങളായിരിക്കും ആ ചിത്രം സ്വന്തമാക്കുക. തമിഴ് നാട്ടിലും കേരളത്തിലും മാത്രമല്ല ഇപ്പോൾ ശ്രീ ലങ്കയിലും വിജയ് ഒന്നാം സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. വെങ്കട്ട് പ്രഭു ഒരുക്കിയ വിജയ് ചിത്രം ദി ഗോട്ട് ശ്രീലങ്കയിൽ നിന്ന് വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

റിലീസ് ചെയ്ത് ഒരു മാസം കഴിയുമ്പോൾ 30 കോടി രൂപയാണ് ചിത്രം ശ്രീലങ്കയിൽ നിന്ന് നേടിയിരിക്കുന്നത്. ഒരു ഇന്ത്യൻ ചിത്രം ശ്രീലങ്കയിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. വിജയ്‌യുടെ തന്നെ ചിത്രമായ ലിയോ നേടിയ 25 കോടിയെന്ന കളക്ഷനെയാണ് ഇതോടെ ദി ഗോട്ട് മറകടന്നിരിക്കുന്നത്. തൊട്ടു പിന്നിലുള്ളതും വിജയ് ചിത്രം തന്നെയാണ്, ബിഗിൽ 22 കോടി. ജയിലർ 19 കോടി, മാസ്റ്റർ 18 കോടി എന്നിവയാണ് ശ്രീ ലങ്കൻ ബോക്സ് ഓഫീസിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള തമിഴ് ചിത്രങ്ങൾ.

#TheGreatestOfAllTime Phenomenal Theatrical Run In Srilanka.First Indian Film To Cross 30cr LKR At Srilanka🇱🇰 Boxoffice.India's First Ever 26/27/28/29/30/31 Belongs To #TheGoat Now! #TheGreatestOfAllTime Lanka Closing At 31CR LKR -$1.05M All Time Blockbuster🔥 pic.twitter.com/9I7lQ7ZCkA

വിജയ് സിനിമകൾക്കെല്ലാം ശ്രീലങ്കയിൽ വലിയ വരവേൽപ്പാണ് എപ്പോഴും ലഭിക്കുന്നത്. സിനിമകളുടെ റിലീസ് സമയത്തുള്ള ശ്രീലങ്കയിലെ വിജയ് ആരാധകരുടെ ആഘോഷങ്ങളും സ്വീകരണവുമെല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുക പതിവാണ്. ദി ഗോട്ട് ശ്രീലങ്കയിൽ വലിയ വിജയം നേടിയതോടെ അടുത്തതായി പുറത്തിറങ്ങാനായിരിക്കുന്ന ദളപതി 69 നും വലിയ കളക്ഷനാണ് ശ്രീലങ്കൻ മാർക്കറ്റില്‍ നിന്നും പ്രതീക്ഷിക്കുന്നത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രമായി പുറത്തിറങ്ങുന്നത് കൊണ്ടുതന്നെ ദളപതി 69 ദി ഗോട്ടിന്റെ കളക്ഷനെ മറികടക്കുമെന്ന് തന്നെയാണ് പ്രതീക്ഷകൾ.

Top Grossers in Srilanka 🇱🇰 : #TheGreatestOfAllTime : LKR 31 CR🔥#LEO : LKR 25 CR #Bigil : LKR 22 CR #Jailer : LKR 19 CR #Master : LKR 18 CR

സെപ്റ്റംബർ അഞ്ചിന് പുറത്തിറങ്ങിയ ദി ഗോട്ട് 456 കോടിയാണ് ആഗോള തിയേറ്ററിൽ നിന്നും വാരിക്കൂട്ടിയത്. ഇന്ത്യയിൽ നിന്ന് 250 കോടിയാണ് ദി ഗോട്ടിന് നേടാനായത്. 13 ദിവസം കൊണ്ടാണ് ദി ഗോട്ട് 400 കോടി ക്ലബ്ബിലെത്തിയത്. ലോകേഷ് കനകരാജ് ചിത്രം ലിയോക്ക് ശേഷം 400 കോടി ക്ലബ്ബിൽ ഇടം നേടുന്ന വിജയ് ചിത്രമാണിത്.

Content Highlights : Vijay's The Goat becomes the highest grossing indian film at Sri Lankan Box office

To advertise here,contact us