ശ്രീനാഥ് ഭാസിയുടെ 'നൂലില്ലാ കറക്കം'; ഗാനം റിലീസ് ചെയ്ത് ഫഹദ് ഫാസില്‍

'മുറ' എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ സോങിനും ടീസറിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്

മുറ എന്ന ചിത്രത്തിനായി ശ്രീനാഥ് ഭാസി ആലപിച്ച ഗാനം റിലീസ് ചെയ്തു. നൂലില്ലാ കറക്കം' എന്ന ഗാനം ഫഹദ് ഫാസിലാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവിട്ടത്. വിനായക് ശശികുമാര്‍ രചന നിര്‍വഹിച്ച ഗാനത്തിന്റെ സംഗീത സംവിധാനം ക്രിസ്റ്റോ ജോബിയാണ്. കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമായ മുറ ഉടന്‍ തിയേറ്ററുകളിലേക്കെത്തും.

നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ടൈറ്റില്‍ സോങിനും ടീസറിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ആള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്, തഗ്‌സ്, മുംബൈക്കാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ഹ്രിദ്ധു ഹാറൂണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

മുറയുടെ നിര്‍മ്മാണം : റിയാ ഷിബു,എച്ച് ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസില്‍ നാസര്‍, എഡിറ്റിംഗ് : ചമന്‍ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലില്‍ , മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പി ആര്‍ ഓ & മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

Content Highlights : Noolilla Karakkam song by Sreenath Bhasi in Mura movie is released by Fahadh Faasil

To advertise here,contact us