ആര്‍ ജെ ബാലാജി ചിത്രത്തിൽ ഷറഫുദ്ധീനും ഹക്കീം ഷാജഹാനും, കൂടെ നമ്മുടെ സുഡുവും സാനിയയും; 'സ്വർഗവാസൽ' ടീസർ

ജയിൽ ചാടാൻ ശ്രമിക്കുന്ന ഒരു കുറ്റവാളിയായാണ് ആർജെ ബാലാജി ചിത്രത്തിൽ എത്തുന്നത്

കോമഡി ട്രാക്കിൽ നിന്ന് വഴി മാറി ആക്ഷൻ ത്രില്ലർ ഴോണർ ചിത്രവുമായി ആർ ജെ ബാലാജി. സംവിധായകൻ പാ രഞ്ജിത്തിന്റെ അസോസിയേറ്റ് ആയിരുന്ന സിദ്ധാർത്ഥ് വിശ്വനാഥ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സ്വർഗവാസൽ' എന്ന ചിത്രമാണ് ആർ ജെ ബാലാജിയെ നായകനാക്കി ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു

ജയിൽ ചാടാൻ ശ്രമിക്കുന്ന ഒരു കുറ്റവാളിയായാണ് ആർജെ ബാലാജി ചിത്രത്തിൽ അഭിനയിക്കുന്നത്. സംവിധായകൻ കൂടിയായ സെൽവരാഘവൻ, മലയാളി താരങ്ങളായ ഷറഫുദ്ദീൻ, ഹക്കിം ഷാജഹാൻ എന്നിവരും അഭിനയിക്കുന്നുണ്ട്. സാനിയ ഇയ്യപ്പനാണ് ചിത്രത്തിലെ നായിക. സുഡാനി ഫ്രം നെെജീരിയ എന്ന ചിത്രത്തിലെ സുഡാനിയായി അഭിനയിച്ച സാമുവലും ചിത്രത്തിലുണ്ട്.

സൈ്വപ്പ് റൈറ്റ് സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമാണം. ഭ്രമയുഗം സിനിമയുടെ സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യറാണ് സ്വർഗവാസലിന് സംഗീതമൊരുക്കിയിരിക്കുന്നത്. തമിഴ് സംവിധായകൻ പ്രഭയും അശ്വിൻ രവിചന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

അതേസമയം സൂര്യ നായകനാവുന്ന 45-ാം ചിത്രം സംവിധാനം ചെയ്യുന്നത് ആർജെ ബാലാജിയാണ്. കഴിഞ്ഞ ദിവസമാണ് സൂര്യയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയത്.

Content Highlights: RJ Balaji Movie Sorgavasal Saniya Iyyappan Selvaraghavan Sharafuddin, Hakim Shahjahan in lead

To advertise here,contact us