മാർവെലിനെ വീഴ്ത്താൻ മാർവെൽ മാത്രം; ആദ്യ ദിനം ഡെഡ്‌പൂൾ & വോൾവറൈനിനെ മറികടന്ന് ഒന്നാമതെത്തി 'വെനം 3'

9.4 മില്യൺ ഡോളറാണ് ചൈനയിൽ നിന്ന് 'വെനം 3' നേടിയിരിക്കുന്നത്.

'വെനം', 'വെനം 2 : ലെറ്റ് ദെയർ ബി കാർണേജ്' എന്നീ ചിത്രങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ വെനം സീരിസിലെ മൂന്നാമത്തെ ചിത്രമാണ് 'വെനം 3 ദി ലാസ്റ്റ് ഡാൻസ്'. സോണിയുടെ സ്‌പൈഡർമാൻ സീരിസിലെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ഇന്നലെ പുറത്തിറങ്ങിയ ചിത്രം മികച്ച കളക്ഷൻ ആണ് ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും നേടിയിരിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.

5.75 കോടിയാണ് വെനം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. സ്‌പൈഡർമാൻ യൂണിവേഴ്‌സ് സിനിമകളിലെ ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. വെനം സീരിസിലെ ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. 5.25 കോടി ആയിരുന്നു ആദ്യ ഭാഗം ഇന്ത്യയിൽ നിന്ന് റിലീസ് ദിവസം നേടിയത്. മോശം റിപ്പോർട്ടുകൾ ആയിരുന്നു സിനിമക്ക് ലഭിച്ചതെങ്കിലും അതൊന്നും കളക്ഷനെ ബാധിച്ചിരുന്നില്ല. 3.50 കോടിയാണ് രണ്ടാം ഭാഗം നേടിയത്.

9.4 മില്യൺ ഡോളറാണ് ചൈനയിൽ നിന്ന് വെനം 3 നേടിയിരിക്കുന്നത്. കോവിഡിന് ശേഷം ഒരു ഹോളിവുഡ് ചിത്രം ചൈനയിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണ്. 8.6 മില്യൺ ഡോളർ നേടിയ മാർവെൽ ചിത്രമായ ഡെഡ്പൂൾ ആൻഡ് വോൾവറൈനിന്റെ കളക്ഷനെയാണ് ഇതോടെ 'വെനം' മറികടന്നിരിക്കുന്നത്. മാർവെലിന്റെ ചിത്രമായ 'ഗാർഡിയൻസ് ഓഫ് ഗാലക്സി വോളിയം. 3' 7.4 മില്യൺ ഡോളർ ആണ് സ്വന്തമാക്കിയത്. ടോം ഹാർഡി, ജൂണോ ടെമ്പിൾ, സ്റ്റീഫൻ ഗ്രഹാം, അലന്ന ഉബാച്ച് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.

Content Highlights: Venom 3 beats deadpool and Wolverine at chinese box office

To advertise here,contact us