കാത്തിരിപ്പുകൾക്കൊടുവിൽ സംസ്ഥാന അവാർഡ് നേടിയ ആ ചിത്രം ഒടിടിയിലേക്ക് എത്തുന്നു

കഴിഞ്ഞ വർഷത്തെ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള സ്റ്റേറ്റ് അവാർഡ് അടിത്തട്ടിന് ലഭിച്ചിരുന്നു.

സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്‍റണി സംവിധാനം ചെയ്ത 'അടിത്തട്ട്' കാത്തിരിപ്പിനൊടുവിൽ ഒടിടിയിലേക്ക് എത്തുകയാണ്. 2022 ൽ തിയേറ്ററുകളിലെത്തിയ ചിത്രം രണ്ട് വർഷത്തിന് ശേഷമാണ് ഒടിടിയിൽ എത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രേക്ഷകർ മുന്നിൽ എത്തുക. ചിത്രത്തിന്റെ സ്ട്രീമിംഗ് തീയതി പുറത്ത് വിട്ടിട്ടില്ല.

പൂര്‍ണമായും ആഴക്കടലില്‍ ചിത്രീകരിച്ച സിനിമ മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രതിസന്ധികളിലൂടെയാണ് കഥ പറയുന്നത്. കഴിഞ്ഞ വർഷത്തെ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള സ്റ്റേറ്റ് അവാർഡ് അടിത്തട്ടിന് ലഭിച്ചിരുന്നു. ആക്ഷൻ ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും കടലിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഷൈന്‍ ടോം സണ്ണി വെയ്ന്‍ എന്നിവരെ കൂടാതെ മുരുകന്‍ മാര്‍ട്ടിന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയപാലന്‍ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിന് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അടിത്തട്ട്'. ഖായിസ് മില്ലന്‍ ആണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. സൂസന്‍ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്. പാപ്പിനോ ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. നസീര്‍ അഹമ്മദ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ദീപക് പരമേശ്വര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Content Highlights: 'adithattu' movie coming soon on ott after 2 years

To advertise here,contact us