'റോളക്‌സിനെ നേരിൽ കണ്ടേ തീരൂ എങ്കിൽ പെട്ടെന്ന് തന്നെ കാണാം!'; കൈതി 2 അടുത്ത വർഷം ചെയ്യുമെന്ന് കാർത്തി

സൂര്യയുടെ പുതിയ ചിത്രമായ കങ്കുവയുടെ ഓഡിയോ ലോഞ്ച് പരിപാടിയിലാണ് കാർത്തി കൈതി 2 വിന്റെ അപ്ഡേറ്റ് പങ്കുവെച്ചത്.

തമിഴ് സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'കൈതി 2'. എൽസിയു എന്ന ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു 'കെെതി'. ചിത്രം അടുത്ത വർഷം ആരംഭിക്കുമെന്നും സൂര്യ അവതരിപ്പിക്കുന്ന റോളക്സ് സിനിമയിലുണ്ടാകുമെന്നും അറിയിച്ചിരിക്കുകയാണ് കാർത്തി ഇപ്പോൾ.

സൂര്യയുടെ പുതിയ ചിത്രമായ കങ്കുവയുടെ ഓഡിയോ ലോഞ്ച് പരിപാടിയിലാണ് കാർത്തി കൈതി 2 വിന്റെ അപ്ഡേറ്റ് പങ്കുവെച്ചത്. കൈതി 2 അടുത്ത വർഷം ചെയ്യാം. റോളക്‌സിനെ നേരിൽ കാണണമല്ലേ… കണ്ടേ തീരൂവെങ്കിൽ പെട്ടെന്ന് തന്നെ കാണാം,' എന്നാണ് കാർത്തി പറഞ്ഞത്. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനകം ഹിറ്റായി കഴിഞ്ഞു.

“#Kaithi2 will begin next year, Dilli should meet #Rolex”Karthi at #KanguvaAudioLaunch pic.twitter.com/72gMuNEdZO

കഴിഞ്ഞ ദിവസം കൈതി 2 ഉടൻ ആരംഭിക്കുമെന്ന് ലോകേഷ് കനകരാജും സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ചിത്രം റിലീസ് ചെയ്തതിന്റെ അഞ്ചാം വർഷത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ലോകേഷ് ഇക്കാര്യം പങ്കുവെച്ചത്. എല്ലാം തുടങ്ങിയത് ഇവിടെ നിന്നാണ്. കാര്‍ത്തി സാറിനോടും പ്രഭു സാറിനോടും ഏറെ നന്ദിയുണ്ട്. പിന്നെ ഇതെല്ലാം സംഭവിപ്പിച്ച 'യൂണിവേഴ്സിനോടും'. ദില്ലി ഉടന്‍ തിരിച്ചുവരും" ലോകേഷ് ട്വീറ്റില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

2019 ഒക്ടോബർ 25 നാണ് 'കൈതി' തിയേറ്ററുകളിൽ എത്തിയത്. കാർത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു 'കൈതി'. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് 2022ൽ ലോകേഷ് കനകരാജ് ഔദ്യോഗികമായി അറിയിച്ചിരുന്നു. കാര്‍ത്തിയും ചിത്രത്തെ കുറിച്ച് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് അപ്ഡേറ്റുകളൊന്നും വന്നിരുന്നില്ല. ഇപ്പോള്‍ ലോകേഷ് തന്നെ ദില്ലിയുടെ മടങ്ങിവരവ് പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്.

Content Highlights: Karthi talks about Kaithi 2 in Kanguva audio launch event

To advertise here,contact us