നീന ഗുപ്ത ഇന്നും ഒരു സൂപ്പർസ്റ്റാർ ആണ്, തുടക്കകാലത്ത് അവർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്; സഞ്ജു ശിവറാം

റഹ്മാൻ, നീന ഗുപ്ത, സഞ്ജു ശിവറാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നജീം കോയ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ സീരീസ് ആണ് '1000 ബേബീസ്'.

ഒരു സ്ത്രീ എന്ന നിലയിൽ നീന ഗുപ്ത ഒരു ഐക്കൺ ആണെന്നും കരിയറിന്റെ തുടക്ക കാലത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള അഭിനേതാവാണ് അവരെന്നും നടൻ സഞ്ജു ശിവറാം. കഴിഞ്ഞ കുറെ കാലമായി അവരുടെ കരിയറിൽ വലിയ മാറ്റമാണ് ഉണ്ടായത്. ഒരുപക്ഷെ, അന്ന് നീന ഗുപ്ത സക്സസ് ഫുൾ ആയിരുന്നെങ്കിൽ പഴയ സ്റ്റാർ എന്നാകും ആളുകൾ പറയുക. പക്ഷെ ഇത് ഇത്രയും കാലം കഴിഞ്ഞിട്ടും അവർ ഇപ്പോഴും സ്റ്റാർ ആണെന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സഞ്ജു പറഞ്ഞു.

'തുടക്കകാലത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള അഭിനേതാവാണ് നീന ഗുപ്ത. അവരുടെ ചെറുപ്പകാലത്ത് സിനിമ അവരെ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല. പക്ഷെ അവർ സിനിമയിൽ തന്നെ കഷ്ടപ്പെട്ട് കാത്തിരുന്നു. ഒരിക്കൽ ഞാൻ മാമിനോട് പറഞ്ഞിട്ടുണ്ട്, മാം അന്ന് സക്സസ് ഫുൾ ആയിരുന്നെങ്കിൽ ഒരുപക്ഷെ മാമിനെ പഴയ സ്റ്റാർ ആയിരുന്നു എന്നാകും പറയുക. പക്ഷെ, ഇത് ഇത്രയും കാലം കഴിഞ്ഞിട്ടും ഇപ്പോഴും നിങ്ങൾ സ്റ്റാർ ആണ്. ഇത്തവണത്തെ നാഷണൽ അവാർഡ് അവർക്കാണ് കിട്ടിയത്. ഇന്നും നീന ഗുപ്ത ഒരു സ്റ്റാർ ആണ്. വലിയ രസമുള്ള ഒരു കരിയർ ഗ്രാഫ് ആണ് അവരുടേത്', സഞ്ജു ശിവറാം പറഞ്ഞു.

Also Read:

Entertainment News
അന്ന് മോഹൻലാൽ ചിത്രങ്ങളിലെ നായിക; 33 വർഷങ്ങൾക്ക് ശേഷം '1000 ബേബീസി'ലൂടെ ഞെട്ടിക്കുന്ന നീന ഗുപ്ത

റഹ്മാൻ, നീന ഗുപ്ത, സഞ്ജു ശിവറാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നജീം കോയ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ സീരീസ് ആണ് 1000 ബേബീസ്. മികച്ച പ്രതികരണമാണ് സീരിസിന് ലഭിക്കുന്നത്. സാറ എന്ന കഥാപാത്രത്തെയാണ് സീരിസിൽ നീന ഗുപ്ത അവതരിപ്പിച്ചത്. നജീം കോയ, അറൂസ് ഇർഫാൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ സീരീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്.

Content Highlights: neena gupta is an icon she has struggled a lot in early days says sanju sivram

To advertise here,contact us