ശിവകാർത്തികേയന്റെ കരിയർ ചെയ്ഞ്ച് ചിത്രം; ആദ്യ ഷോയ്ക്ക് പിന്നാലെ അമരന് മികച്ച അഭിപ്രായം

മലയാളി യുവതിയായുള്ള സായ് പല്ലവിയുടെ അഭിനയം ഏറെ മികച്ചതാണെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകളില്‍ പറയുന്നത്

ആദ്യ ഷോയ്ക്ക് പിന്നാലെ ശിവകാർത്തികേയൻ നായകനായ അമരന് മികച്ച അഭിപ്രായം. ദീപാവലി ദിനത്തിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനത്തിൽ 12 കോടിയോളം രൂപയാണ് പ്രീ ബുക്കിങിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ ജിവി പ്രകാശ് കുമാറാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

എന്റർടെയ്‌നർ റോളുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ശിവകാർത്തികേയന്റെ കരിയറിൽ തന്നെ മാറ്റം വരുത്തുന്ന റോളാണ് അമരനിലേതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ചിത്രത്തിന് വേണ്ടി ശിവകാർത്തികേയൻ നടത്തിയ ബോഡി ട്രാൻസ്‌ഫോർമേഷനും ജിവി പ്രകാശ് കുമാറിന്റെ സംഗീതത്തിനും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.

സായ് പല്ലവിയുടെ നായികാ കഥാപാത്രത്തിനും അഭിനന്ദനങ്ങൾ ഉയരുന്നുണ്ട്. മലയാളി യുവതിയായുള്ള സായ് പല്ലവിയുടെ അഭിനയം ഏറെ മികച്ചതായിരുന്നെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകളില്‍ പറയുന്നത്. ഭുവൻ അറോറ, രാഹുൽ ബോസ്, ശ്രീകുമാർ, വികാസ് ബംഗർ, മലയാളി താരം ശ്യാം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

#Amaran : A Great Story Beyond other Army Biopics/Film. But what makes it much dear is Indu-Mukund Love track & Scenes❤️🥹Sai Pallavi 🙏🏻🙏🏻 She as Indu Rebecca Will be her benchmark role. Few scenes in 2nd half 🙏🏻this roles is for her! SK Anna was Mad🔥 as Major Mukund(1/2) pic.twitter.com/S1W6Nr18GI

#Amaran A big Win for SK🔥🔥🔥@Siva_Kartikeyan pic.twitter.com/4zKl1n4Xqb

#Amaran is SK's career best – a perfect commercial plot capturing Major Mukund's proud life. With gripping Army scenes and heartfelt love seq, it feels authentic without overdoing patriotism. SK shines as Mukund, & SP beautifully portrays the perspective of his wifeMust watch! pic.twitter.com/KUsK5HclVn

#AmaranHeartwarming ❤️SK nailed it,Yet another fantastic performance by Sai pallavi 👏😍All Supporting characters did their part well 👍🏽Kudos to director and all technicians involved 👌Major Mukundh 🫡 pic.twitter.com/8v5hJUMEJ3

#Amaran: WOW! What A Film! 👏 Sureshot 200Cr+🧨From Getting Welcomed To The Big League By Thala Ajith To Overtaking Him In Tamil Cinema 🔥SK’s Growth 📈

Content Highlights: Sivakarthikeyan and Sai Pallavi Amaran Movie FDFS Reviews

To advertise here,contact us