AMMA സംഘടന തിരിച്ചുവരും, നടപടി സ്വീകരിച്ചു; മോഹൻലാലുമായി ചർച്ചനടത്തിയെന്നും സുരേഷ് ഗോപി

തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഒന്നടങ്കം രാജിവെച്ചതോടെ അഡ്‌ഹോക്ക് കമ്മിറ്റിയാണ് നിലവിൽ സംഘടനയുടെ താൽക്കാലിക ചുമതല നിർവഹിക്കുന്നത്

താരസംഘടനയായ AMMA തിരിച്ചുവരുമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. AMMAയിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും ഇതിനുള്ള തുടക്കം താൻ കുറിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരള പിറവി ദിനത്തോട് അനുബന്ധിച്ച് കൊച്ചിയിൽ AMMA ആസ്ഥാനത്ത് നടന്ന കുടുംബ സംഗമത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു സുരേഷ് ഗോപി.

സംഘടനയിലേക്ക് എല്ലാവരെയും തിരികെ കൊണ്ടുവരും. മോഹൻലാലുമായി ചർച്ച നടത്തിയെന്നും സുരേഷ് ഗോപി പറഞ്ഞു. AMMA എത്രയും പെട്ടന്ന് തിരിച്ചുവരും. ഇന്ന് അതിന് തുടക്കം കുറിച്ചു. ഇനി അതിന് ഉത്തരവാദിത്തപ്പെട്ടവർ വരട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഒന്നടങ്കം രാജിവെച്ചതോടെ അഡ്‌ഹോക്ക് കമ്മിറ്റിയാണ് നിലവിൽ സംഘടനയുടെ താൽക്കാലിക ചുമതല നിർവഹിക്കുന്നത്. അഡ്‌ഹോക്ക് കമ്മിറ്റിക്ക് അടുത്ത ജൂൺ വരെ നിൽക്കാനുള്ള അനുമതിയുണ്ടെന്നും അടുത്ത കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ നടത്തുമെന്നും നടൻ ജയൻ ചേർത്തല പറഞ്ഞു.

Also Read:

Entertainment News
കൈനീട്ടത്തിൽ വിവേചനമുണ്ടായി, തലപ്പത്തേക്ക് പൃഥ്വിരാജ് പോകില്ലെന്നാണ് വിശ്വാസം; 'AMMA'ക്കെതിരെ മല്ലിക സുകുമാരൻ

താരസംഘടനയുടെ നിയമാവലിപ്രകാരം എക്‌സിക്യൂട്ടീവിലെ അംഗങ്ങൾ തന്നെയാണ് നിലവിൽ അഡ്‌ഹോക്ക് കമ്മിറ്റിയിൽ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ധീഖിനെതിരെ ലൈംഗീക ആരോപണം ഉയരുകയും സിദ്ധീഖ് രാജി വെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് AMMA ഭാരവാഹികൾ ഒന്നടങ്കം രാജിവെച്ചത്.

Content Highlights: Suresh Gopi said AMMA organization will return and had a discussion with Mohanlal

To advertise here,contact us