സമ്മിശ്രപ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കി സിങ്കം എഗെയ്നും ഭൂൽ ഭുലയ്യയും; കളക്ഷൻ റിപ്പോർട്ട്

രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിങ്കം എഗെയ്നിന് അത്ര നല്ല പ്രതികരണങ്ങളല്ല ലഭിക്കുന്നതെങ്കിലും ആദ്യ ദിവസം വലിയ ഓപണിങ് ആണ് സിനിമ നേടിയിരിക്കുന്നത്.

ബോളിവുഡിന് ആശ്വാസമായി ദീപാവലി റിലീസുകളായ ഭൂൽ ഭുലയ്യയും സിങ്കം എഗെയ്നും. ഇന്നലെ പുറത്തിറങ്ങിയ ഇരു ചിത്രങ്ങൾക്കും സമ്മിശ്ര പ്രതികരണമാണെങ്കിലും കളക്ഷനെ അതൊന്നും തെല്ലും ബാധിച്ചിട്ടില്ല. വമ്പൻ ഓപ്പണിങ് ആണ് രണ്ടു സിനിമകൾക്കും ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹിറ്റുകൾ ഇല്ലാതിരുന്ന ബോളിവുഡിന് ഈ രണ്ടു സിനിമകളും വലിയ നേട്ടമുണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

Also Read:

Entertainment News
എന്തിനായിരുന്നു സൽമാന്റെ 'കാമിയോ'? വലിയ താരനിരയുണ്ടായിട്ടും രക്ഷയില്ല; 'സിങ്കം എഗെയ്നി'നെ ട്രോളി പ്രേക്ഷകർ

രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിങ്കം എഗെയ്നിന് മോശം പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും ആദ്യ ദിവസം വലിയ ഓപണിങ് ആണ് സിനിമ നേടിയിരിക്കുന്നത്. പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 40 കോടിയാണ് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. ഈ കോപ്പ് യൂണിവേഴ്സിലെ ഏറ്റവും മോശം ചിത്രമാണ് 'സിങ്കം എഗെയ്ൻ' എന്നും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കും വിധമാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നുമാണ് സിനിമക്ക് ലഭിക്കുന്ന അഭിപ്രായങ്ങൾ. ചില ഫൈറ്റ് സീനുകൾ ഒഴിച്ചുനിർത്തിയാൽ ചിത്രം നിരാശപ്പെടുത്തിയെന്നും പ്രേക്ഷകപ്രതികരണങ്ങളുണ്ട്.

Also Read:

Entertainment News
പ്രേക്ഷകരെ ഞെട്ടിച്ചോ? സമ്മിശ്ര പ്രതികരണങ്ങളുമായി കാർത്തിക് ആര്യന്റെ 'ഭൂൽ ഭുലയ്യ 3'

കാര്‍ത്തിക് ആര്യനെ നായകനാക്കി അനീസ് ബസ്‍മി സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രം 'ഭൂൽ ഭുലയ്യ 3' 33.25 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. നോർത്ത് മാർക്കറ്റായ പഞ്ചാബിൽ സിങ്കത്തെക്കാൾ കളക്ഷനാണ് ഈ ചിത്രം നേടുന്നത്. രണ്ടാം ഭാഗം പോലെ ഈ സിനിമയും വലിയ നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച മുതൽ ഇരു സിനിമകൾക്കും തുല്യ സ്ക്രീനുകൾ വീതം ലഭിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ചിത്രത്തിലെ ഹ്യൂമർ ഭാഗങ്ങൾ വർക്ക് ആയിട്ടുണ്ടെന്നും വിദ്യ ബാലനും മാധുരി ദീക്ഷിത്തും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നുമാണ് പ്രതികരണങ്ങൾ. രണ്ടാം ഭാഗത്തിലേത് പോലെ ഹൊററും കോമഡിയും മൂന്നാം ഭാഗത്തിൽ വർക്ക് ആയില്ലെന്നും പ്രതികരണങ്ങൾ ഉണ്ട്. എന്തായാലും കഴിഞ്ഞ കുറച്ച് സിനിമകൾ പരാജയപ്പെട്ട കാർത്തിക് ആര്യന്റെ തിരിച്ചുവരവാകും 'ഭൂൽ ഭുലയ്യ 3'.

Content Highlights: Bhool Bhulaiyaa 3 and Singham Again collects good numbers on first day

To advertise here,contact us