വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് സിജു വിൽസണും; എത്തുന്നത് സി ഐ ശംഭു മഹാദേവ് ആയി

നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്തവർഷമായിരിക്കും റിലീസ് ചെയ്യുക.

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുങ്ങുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനിൽ നടൻ സിജു വിൽസണും. സി ഐ ശംഭു മഹാദേവ് ആയിട്ടാണ് സിജു ചിത്രത്തിൽ എത്തുന്നത്. മിന്നൽ മുരളിയിൽ ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായിട്ടാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ ഒരുങ്ങുന്നത്.

നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്തവർഷമായിരിക്കും റിലീസ് ചെയ്യുക. കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേഷൻ ചിത്രമായിരിക്കും ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്നാണ് പുറത്തുവരുന്ന സൂചനകൾ.

ലോക്കൽ ഡിറ്റക്ടീവ് ആയി ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്ന ചിത്രത്തിലെ മറ്റുതാരങ്ങൾ ആരൊക്കെയാണെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആർസീ ആണ്.

Also Read:

Entertainment News
നായാട്ട് ടീം വീണ്ടും, ചാക്കോച്ചന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം; നായികയായി പ്രിയാമണി

ഛായാഗ്രഹണം- പ്രേം അക്കാട്ടു, ശ്രയാന്റി, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനർ- സച്ചിൻ സുധാകരൻ, സിങ്ക് സിനിമ, സൗണ്ട് എൻജിനീയർ- അരവിന്ദ് മേനോൻ, വസ്ത്രാലങ്കാരം- നിസാർ റഹ്‌മത്, മേക്കപ്പ്- ഷാജി പുൽപള്ളി, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് മൈക്കൽ, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ.Content Highlights: Siju Wilson to Weekend Cinematic Universe Movie Dictective Ujjvalan Coming in as CI Shambhu Mahadev

To advertise here,contact us