അജു വർഗീസും സൈജു കുറുപ്പും പ്രധാന വേഷത്തിൽ; 'സ്താനാർത്തി ശ്രീക്കുട്ടൻ' ടീസർ

യു പി സ്കൂൾ പശ്ചാത്തലത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളെ കേന്ദ്രീകരിച്ചാണ് സിനിമ കഥ പറയുന്നത്.

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'സ്താനാർത്തി ശ്രീക്കുട്ടൻ' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് കെ പിള്ളൈ, മുഹമ്മദ് റാഫി എം എ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് മുരളി കൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ് എസ് ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവരാണ്.

യു പി സ്കൂൾ പശ്ചാത്തലത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളെ കേന്ദ്രീകരിച്ചാണ് സിനിമ കഥ പറയുന്നത്. മുപ്പതിലധികം കുട്ടികളാണ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. അതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ കുട്ടികളേയും ഓഡിഷൻ വഴി കണ്ടെത്തി, അവർക്ക് 15 ദിവസം നീണ്ടു നിന്ന അഭിനയ കളരിയിലൂടെ പരിശീലനവും അണിയറപ്രവത്തകർ നൽകിയിരുന്നു. സാം ജോർജിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് അഭിനയ പരിശീലനം നൽകിയത്.

Also Read:

Entertainment News
'എവിടെ ഫ്രെയിം വെച്ചാലും അവിടെ ഒരു മുള്ളുവേലി കാണാം!'; നരനിലെ വേലായുധന്റെ മുള്ളൻകൊല്ലിക്ക് പിന്നിലെ കഥ ഇത്

ജോണി ആന്റണി, ആനന്ദ് മന്മഥൻ, ഗംഗ മീര, ശ്രുതി സുരേഷ്, അജിഷ പ്രഭാകരൻ, കണ്ണൻ നായർ, ജിബിൻ ഗോപിനാഥ്, ശ്രീനാഥ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം- അനൂപ് വി ഷൈലജ, സംഗീതം/പശ്ചാത്തല സംഗീതം- പി എസ് ജയഹരി, എഡിറ്റിങ്- കൈലാഷ് എസ് ഭവൻ, വരികൾ- വിനായക് ശശികുമാർ, മനു മൻജിത്, അഹല്യ ഉണ്ണികൃഷ്ണൻ, നിർമ്മൽ ജോവിയൽ, പിആർഒ- ശബരി തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

Content Highlights: Sthanarthi Sreekuttan movie teaser out

To advertise here,contact us