എൽസിയുവിലേക്ക് പുതിയൊരു അതിഥി കൂടി; ബെൻസിലൂടെ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സായ് അഭ്യങ്കർ

'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ വെെറല്‍ ഗാനങ്ങളിലൂടെ ശ്രദ്ധേയനാണ് സായ് അഭ്യങ്കര്‍

'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷക പ്രിയങ്കരനായ ഗായകനും സംഗീത സംവിധായകനുമാണ് സായ് അഭ്യങ്കർ. വലിയ ആരാധകവൃന്ദത്തെയാണ് ഈ രണ്ട് ഗാനങ്ങളിലൂടെ സായ് അഭ്യങ്കർ നേടിയത്. പിന്നാലെ നിരവധി ഓഫറുകളും സായിയെ തേടിയെത്തുന്നുണ്ട്. ഇപ്പോഴിതാ ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സ് ആയ എൽസിയുവിലേക്ക് സായ് എത്തുകയാണ്.

ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്ത് രാഘവ ലോറൻസ് നായകനാകുന്ന ചിത്രമാണ് 'ബെൻസ്'. നടന്റെ പിറന്നാളിനോടനുബന്ധിച്ച് 'ബെൻസി'ന്റെ അന്നൗൺസ്‌മെന്റ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 'കൈതി', 'വിക്രം', 'ലിയോ' എന്നീ സിനിമകൾക്ക് ശേഷം എൽസിയുവിന്റെ ഭാഗമായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തുകൊണ്ട് സായ് അഭ്യങ്കർ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. എൽസിയുവിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും ഒരു ഇന്റർനാഷണൽ മ്യൂസിക് അപ്പ്രോച്ച് ആണ് ഈ സിനിമക്ക് വേണ്ടി താൻ എടുക്കുന്നതെന്നും സായ് അഭ്യങ്കർ പറഞ്ഞു.

Also Read:

Entertainment News
റോളക്‌സിനെ കടത്തിവെട്ടുമോ ബെന്‍സ് ?; LCU വില്‍ ലോറന്‍സും, കിടിലന്‍ പ്രൊമോ വീഡിയോയുമായി ലോകേഷ് കനകരാജ്

ആദ്യം തന്നോട് കഥ പറയുമ്പോൾ 'ബെൻസ്' എൽസിയുവിന്റെ ഭാഗമാണെന്ന് പറഞ്ഞിരുന്നില്ല. കഥ കേൾക്കുമ്പോഴാണ് അതിന്റെ ഒരു സ്പാർക് തനിക്ക് കിട്ടിയതെന്നും സായ് അഭ്യങ്കർ പറഞ്ഞു. ഹ്യൂമർ ടച്ച് ഉള്ള ഒരു ഡാർക്ക് കൊമേർഷ്യൽ സിനിമയാണ് 'ബെൻസ്' എന്നും സായ് അഭ്യങ്കർ സിനിമ എക്സ്പ്രെസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലോകേഷിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയാണ് ചിത്രം നിര്‍മിക്കുന്നത്. 'റെമോ', 'സുൽത്താൻ' എന്നീ സിനിമകൾക്ക് ശേഷം ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ മറ്റു സിനിമകളെ പോലെ ഒരു വമ്പൻ ആക്ഷൻ ചിത്രമാകും ഇതെന്ന സൂചനയാണ് പ്രൊമോ വീഡിയോ നൽകുന്നത്.

Content Highlights: Sai Abhyankkar to debut in films through LCU film called Benz

To advertise here,contact us