ഗില്ലിയും മണിച്ചിത്രത്താഴുമല്ല, റീ റിലീസിൽ ഒന്നാമത് ഈ ബോളിവുഡ് ചിത്രം; കണക്കുകള്‍ പുറത്ത്

മികച്ച പ്രതികരണമായിരുന്നു റീ റിലീസിൽ മണിച്ചിത്രത്താഴിനും ദേവദൂതനും ലഭിച്ചത്

ഇന്ത്യൻ സിനിമയിലിപ്പോൾ റീ റിലീസുകളുടെ കാലമാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി സിനിമകളാണ് പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റീ റിലീസ് ചെയ്യുന്നത്. പഴയ കാല സൂപ്പർഹിറ്റ് സിനിമകളോ പണ്ട് വിജയിക്കാതെ പോയി പിന്നീട് പ്രേക്ഷക പ്രിയങ്കരമാകുന്ന സിനിമകളാണ് ഇപ്പോൾ റീ റിലീസ് ചെയ്യുന്നത്. ഈ സിനിമകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ റീ റിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഓർമാക്സ് മീഡിയ.

രാഹി അനില്‍ ബാര്‍വെ സംവിധാനം ചെയ്ത പീരീഡ് ഫാന്റസി ചിത്രമായ 'തുമ്പാട്' ആണ് ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ റീ റിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. 40 കോടിയാണ് സിനിമ നേടിയത്. ഇതോടെ വിജയ് ചിത്രമായ 'ഗില്ലി' നേടിയ 26 കോടിയെ 'തുമ്പാട്' മറികടന്നു.

ഇത് ചിത്രം ആദ്യം റിലീസ് ചെയ്തപ്പോൾ ഉള്ള കളക്ഷന്‍റെ ഇരട്ടിയേക്കാളേറെയാണ്. 15 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ആദ്യ തവണ റിലീസ് ചെയ്തപ്പോൾ 12 കോടിയായിരുന്നു നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും സംവിധായകൻ പ്രഖ്യാപിച്ചിട്ടുണ്ട്.

വിജയ്‌യുടെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ 'ഗില്ലി' ഏപ്രിൽ 20 നായിരുന്നു റീ റിലീസ് ചെയ്തത്. 4k അറ്റ്മോസിന്റെ സഹായത്തോടെ എത്തിയ ചിത്രം വലിയ രീതിയിലാണ് ആഘോഷിക്കപ്പെട്ടത്. ആദ്യ ദിനം തന്നെ 8 കോടിയായിരുന്നു സിനിമയുടെ കളക്ഷൻ. മലയാളത്തിൽ നിന്നും നിരവധി സിനിമകളാണ് റീ റിലീസിനെത്തിയത്. മോഹൻലാൽ സിനിമകളായ 'മണിച്ചിത്രത്താഴ്', 'ദേവദൂതൻ' മമ്മൂട്ടി ചിത്രമായ 'പാലേരിമാണിക്യം' പൃഥ്വിരാജിന്റെ 'അൻവർ' എന്നിവയാണ് ആ ചിത്രങ്ങൾ.

Also Read:

Entertainment News
കണ്ടന്റ് ഈസ് ദി കിംഗ് എന്ന് തെളിയിച്ചു; റീ റിലീസിൽ വമ്പൻ വിജയമായി തുമ്പാട്

മികച്ച പ്രതികരണമായിരുന്നു റീ റിലീസിൽ മണിച്ചിത്രത്താഴിനും ദേവദൂതനും ലഭിച്ചത്. ശബ്ദ സാങ്കേതിക മികവോടെ എത്തിയ സിനിമകൾ പ്രേക്ഷരെ വീണ്ടും കൂട്ടത്തോടെ തിയേറ്ററിലെത്തിച്ചു. ജൂലൈ 26 ന് റീ റിലീസ് ചെയ്ത ദേവദൂതന്‍ 17 ദിവസം കൊണ്ട് ആഗോളതലത്തിൽ 5.2 കോടി രൂപയാണ് നേടിയത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത് നാല് കോടിയിലധികമാണ്. മലയാളത്തിൽ ഒരു റീ റിലീസ് സിനിമ നേടുന്ന റെക്കോർഡ് കളക്ഷനാണിത്. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ ചിത്രം പോലെയായിരുന്നു ദേവദൂതന്‍‌ എത്തിയത്.

Also Read:

Entertainment News
ടോക്സിക് പ്രണയങ്ങളെ ഇനി ഗ്ലോറിഫൈ ചെയ്യില്ല, ബോഡി ഷെയ്മിങ് തമാശകൾ ഉപയോഗിച്ചതിൽ ഖേദമുണ്ട്; എം രാജേഷ്

മണിച്ചിത്രത്താഴിലേക്ക് വന്നാൽ ചിത്രം 4.4 കോടിയാണ് നേടിയത്. ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമ ഈ ആഗസ്റ്റ് 17 നാണ് റീ റിലീസ് ചെയ്തത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്മോസിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സൗണ്ട് ക്വാളിറ്റിക്കും വിഷ്വലിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. 1993 ലാണ് 'മണിച്ചിത്രത്താഴ്' റിലീസ് ചെയ്തത്. നെടുമുടി വേണു, ഇന്നസെന്റ്, കെപിഎസി ലളിത, വിനയ പ്രസാദ്, കെ ബി ഗണേഷ്കുമാർ, സുധീഷ്, കുതിരവട്ടം പപ്പു, തിലകൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ, പാലേരിമാണിക്യം, അൻവർ തുടങ്ങിയ ചിത്രങ്ങൾക്ക് റീ റിലീസിൽ വലിയ ചലനമുണ്ടാക്കാനായില്ല.

Content Highlights: Tumbbad crosses lifetime re release collection of Vijay film Ghilli

To advertise here,contact us