പൂമുത്തോളേക്ക് ശേഷം 'മന്ദാരമലരിലു'മായി രഞ്ജിൻ രാജ്; 'ആനന്ദ് ശ്രീബാല'യിലെ പുതിയ പാട്ട് പുറത്ത്

'മാളികപ്പുറം' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് 'ആനന്ദ് ശ്രീബാല'യുടെ രചന നിർവഹിക്കുന്നത്.

സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ആദ്യമായി ചെയ്യുന്ന ചിത്രമാണ് 'ആനന്ദ് ശ്രീബാല'. ക്രൈം ത്രില്ലർ സ്വഭാവത്തിൽ കേരളത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. മന്ദാര മലരിൽ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യർ ആണ്. ജോസഫിലെ 'പൂമുത്തോളെ', കാണെക്കാണെയിലെ 'പാൽനിലവിൻ പൊയ്കയിൽ' തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയ രഞ്ജിൻ രാജ് ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.

രാജീവ് ഗോവിന്ദൻ ആണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്. അർജുൻ അശോകനും അപർണ്ണ ദാസും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവംബർ 15 ന് ചിത്രം തിയേറ്ററുകളിലെത്തും. 'മാളികപ്പുറം',' 2018' എന്നി ചിത്രങ്ങളുടെ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്. 'മാളികപ്പുറം' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് ആനന്ദ് ശ്രീബാലയുടെ രചന നിർവഹിക്കുന്നത്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു.

Also Read:

Entertainment News
വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആദ്യചിത്രം, 'ആനന്ദ് ശ്രീബാല' നവംബർ 15ന് തിയേറ്ററുകളിലെത്തും

'ചിന്താവിഷ്ടയായ ശ്യാമള' എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സംഗീത ഏറെനാളുകൾക്കുശേഷം ഒരു മലയാളം സിനിമയിൽ മുഴുനീള വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും 'ആനന്ദ് ശ്രീബാല'ക്കുണ്ട്. 'ജോ' എന്ന തമിഴ് സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന മാളവിക മനോജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്.

വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. കിരൺ ദാസാണ് എഡിറ്റർ. ലൈൻ പ്രൊഡ്യൂസഴ്സ്- ഗോപകുമാർ ജി കെ, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി പട്ടിക്കര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ബിനു ജി നായർ, ഡിസൈൻ - ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്- ലെബിസൺ ഗോപി, ടീസർ കട്ട്- അനന്ദു ഷെജി അജിത്, പി ആർ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Anand Sreebala new song out now

To advertise here,contact us