നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങുന്ന ചോരയും കയ്യില്‍ ചുരുട്ടും; ചൂഴ്ന്നിറങ്ങുന്ന നോട്ടവുമായി അനുഷ്‌ക ഷെട്ടി

പ്രതിരോധവും അതിജീവനവുമാണ് ചിത്രത്തിന്റെ അടിസ്ഥാന പ്രമേയങ്ങളെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ക്രിയേറ്റീവ് ഡയറക്ടര്‍ ക്രിഷ് ജാഗര്‍ലമുഡിയുമായി അനുഷ്‌കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ഘാട്ടിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്‌ക ഷെട്ടിയുടെ ജന്മദിനത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. യുവി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗര്‍ലമുഡിയും ചേര്‍ന്നാണ്.

വേദം എന്ന ചിത്രത്തിന് ശേഷം അനുഷ്‌കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ അനുഷ്‌ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്.

തലയില്‍ നിന്നം കയ്യിലും ഒലിച്ചിറങ്ങുന്ന രക്തവും ഇതിനിടയില്‍ സിഗാറുമായി ഞെട്ടിപ്പിക്കുന്ന ലുക്കിലാണ് അനുഷ്‌ക പോസ്റ്ററില്‍ എത്തിയിരിക്കുന്നത്. കണ്ണുനീര്‍ ഉറഞ്ഞുനില്‍ക്കുന്ന കണ്ണുകളുമാണ് അനുഷ്‌കയുടെ കഥാപാത്രമെത്തിയിരിക്കുന്നത്. വിക്ടിം,ക്രിമിനല്‍,ലെജന്‍ഡ് എന്നീ വാക്കുകളും പോസ്റ്ററില്‍ കാണാം.

പ്രതിരോധവും അതിജീവനവുമാണ് ചിത്രത്തിന്റെ അടിസ്ഥാന പ്രമേയങ്ങളെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഒരു വമ്പന്‍ ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം ഇപ്പോള്‍ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.

വലിയ ബജറ്റും മികച്ച സാങ്കേതിക സംവിധാനങ്ങളോടും കൂടി വലിയ കാന്‍വാസില്‍ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

സംവിധാനം, തിരക്കഥ- ക്രിഷ് ജാഗര്‍ലമുഡി, നിര്‍മ്മാതാക്കള്‍- രാജീവ് റെഡ്ഡി, സായ് ബാബു ജാഗര്‍ലമുഡി, അവതരണം- യുവി ക്രിയേഷന്‍സ്, ബാനര്‍- ഫസ്റ്റ് ഫ്രെയിം എന്റര്‍ടെയ്ന്‍മെന്റ്, ഛായാഗ്രഹണം- മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകന്‍- നാഗവെല്ലി വിദ്യാ സാഗര്‍, എഡിറ്റര്‍- ചാണക്യ റെഡ്ഡി തുരുപ്പു, കലാസംവിധായകന്‍- തോട്ട തരണി, സംഭാഷണങ്ങള്‍- സായ് മാധവ് ബുറ, കഥ- ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം- രാം കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈനര്‍- അനില്‍- ഭാനു, മാര്‍ക്കറ്റിംഗ്- ഫസ്റ്റ്

Content Highlights: Anushka Shetty's new movie Ghaati poster

To advertise here,contact us