ധനുഷിന്റെ 'ഇഡ്‌ലി കടൈ' തുറക്കുന്ന ദിവസമിതാ; റിലീസ് പോസ്റ്ററില്‍ ഒളിപ്പിച്ചത് നായകന്റെ പേരോ ?

ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും ചിത്രം കഥ പറയുക എന്നുള്ള സൂചനകളാണ് രണ്ട് പോസ്റ്ററുകളും നല്‍കുന്നത്.

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഇഡ്‌ലി കടൈ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓല മേഞ്ഞ ഒരു കടയിലേക്ക് നടന്നടുക്കുന്ന ധനുഷിന്റെ രൂപമാണ് പോസ്റ്ററിലുള്ളത്.

'ശിവനേശ് ഇഡ്‌ലി കടൈ' എന്നാണ് ഈ കടയുടെ ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ശിവനേശ് എന്നത് ധനുഷിന്റെ നായക കഥാപാത്രത്തിന്റെ പേരാണോ അതോ മറ്റേതെങ്കിലും കഥാപാത്രമാണോ എന്നെല്ലാമുള്ള ചോദ്യങ്ങളുമായി പ്രേക്ഷകരെത്തുന്നുണ്ട്.

2025 ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. റിലീസ് ഡേറ്റ് അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ ഒരു തമിഴ്‌നാട് സ്‌റ്റേറ്റ് ബസായിരുന്നു ഉണ്ടായിരുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും ചിത്രം കഥ പറയുക എന്നുള്ള സൂചനകളാണ് ഈ രണ്ട് പോസ്റ്ററുകളും നല്‍കുന്നത്.

#idlikadai release announcement pic.twitter.com/iNKNmfridz

തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്ലി കടൈ. പാ പാണ്ടി, രായന്‍, നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം എന്നീ ചിത്രങ്ങളാണ് നേരത്തെ ധനുഷ് സംവിധാനം ചെയ്തത്. ഇതില്‍ 'നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം' എന്ന ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.

Also Read:

Entertainment News
തലൈവർക്കും ഉലകനായകനും വരുണിനും ഒരേ സ്റ്റൈൽ പോസ്റ്റർ, ചർച്ചയാക്കി സോഷ്യൽ മീഡിയ

ഡൗണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്ലി കടൈ' നിര്‍മിക്കുന്നത്. ഡൗണ്‍ പിക്‌ചേഴ്‌സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണ് ചിത്രം. ജിവി പ്രകാശ് കുമാറാണ് സംഗീതം.

Content Highlights: Dhanush movie Idli Kadai release date latest update

To advertise here,contact us