സാമന്തയെ വെല്ലുമോ ശ്രീലീലയുടെ ഡാൻസ്? 'പുഷ്പ 2' ഐറ്റം ഡാൻസ് സ്റ്റില്ലുകൾ ചോര്‍ന്നു

നേരത്തെയും പുഷ്പ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ ചോര്‍ന്നിരുന്നു.

സിനിമ പ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു സാമന്ത അവതരിപ്പിച്ച ഡാൻസ് നമ്പർ. രണ്ടാം ഭാഗത്തിലും ഇത്തരത്തിൽ ഒരു ഡാൻസ് ഒരുങ്ങുന്നുണ്ട്. ശ്രിലീലയാണ് ഇത് അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ, ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെ സോഷ്യൽ മീഡിയയിൽ സ്റ്റില്ലുകൾ ചോർന്നിരിക്കുകയാണ്. നേരത്തെയും പുഷ്പ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ ചോര്‍ന്നിരുന്നു. ഇത് അണിയറപ്രവർത്തകരിൽ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നാണ് വിവരം. അതേസമയം, സാമന്തയുടെ അത്രയും വരുമോ പുഷ്പ 2 വിൽ ശ്രിലീലയുടെ പ്രകടനം എന്ന തർക്കവും ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. ഈ ഗാന രംഗത്തോടെ പുഷ്പയുടെ ചിത്രീകരണം പൂര്‍ണ്ണമായും അവസാനിച്ചുവെന്നാണ് വിവരം.

#Debbalupadtai 15 Sec Video & beats Leaked 🥵😭😭😭🔥🔥Stylish star is Back on Mode 😭😭😭🥵🔥🔥🔥#Pushpa2TheRule Item Song 🔥🔥🚨Follow and RT for DM 🔥⚠️✅#Pushpa2 #AlluArjun #sreeleela #rashmikamandhana pic.twitter.com/CLGwnwT3Oy

Choose only one... Retweet for #SamanthaRuthPrabhu Like for #Sreeleela pic.twitter.com/B4csp1iqxu

Leaked pic from pushpa2 item song #Pushpa2TheRuleTrailer#AlluArjun𓃵 and #sreeleela pic.twitter.com/MI5HLv9eQ0

ഡിസംബർ അഞ്ചിനാണ് പുഷ്പ 2 തിയേറ്ററുകളിൽ എത്തുന്നത്. നേരത്തെ ആഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം ചിത്രീകരണം പൂർത്തിയാവാത്തതിനെ തുടർന്ന് ഡിസംബറിലേക്ക് നീട്ടുകയായിരുന്നു. പുഷ്പയുടെ റിലീസ് പ്രഖ്യാപിച്ചതോടെ ഡിസംബറിൽ റിലീസ് ചെയ്യാനിരുന്ന പല ചിത്രങ്ങളും റിലീസ് തിയതിയിൽ മാറ്റം വരുത്തുന്നുണ്ട്.

Also Read:

Entertainment News
തുപ്പാക്കിക്ക് ശേഷം വീണ്ടും പട്ടാളവേഷം? ദളപതി 69 ചിത്രീകരണത്തിനിടെ ജവാന്മാരെയും കുടുംബാംഗങ്ങളെയും കണ്ട് വിജയ്

ഇന്ത്യയെമ്പാടും തരംഗമായി മാറിയ 'പുഷ്പ ദ റൈസ്' എന്ന ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. പുഷ്പ ദ റൂള്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗവും തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Content Highlights: Allu Arjun 'Pushpa 2' movie Item Dance' Stills Leaked

To advertise here,contact us