ശങ്കറിന് ബ്രഹ്മാണ്ഡം വിട്ടൊരു കളിയില്ല; 'UNPREDICTABLE' ടീസറുമായി 'ഗെയിം ചെയ്ഞ്ചർ'

മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തില്‍ എത്തുന്നത്

രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന 'ഗെയിം ചെയ്ഞ്ചർ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഒരു ദൃശ്യവിരുന്നായിരിക്കും ഈ സിനിമ എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ. രാം ചരൺ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ടീസറിൽ മലയാളത്തിന്റെ സ്വന്തം ജയറാമിനെയും കാണാം.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സംക്രാന്തി റിലീസ് ആയി ചിത്രം 2026 ജനുവരിയിൽ തിയേറ്ററിലെത്തും. കിയാര അദ്വാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അഞ്ജലി, എസ് ജെ സൂര്യ, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്.

മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. ചിത്രത്തിലെ രണ്ടു ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. വലിയ സ്വീകാര്യതയാണ് രണ്ടു ഗാനങ്ങൾക്കും ലഭിച്ചത്. ഒരു ടിപ്പിക്കൽ ഷങ്കർ സ്റ്റൈലിലുള്ള ഗ്രാൻഡ് ഡാൻസ് നമ്പറുകളാണ് രണ്ടു ഗാനങ്ങളും.

Also Read:

Entertainment News
വമ്പൻ ടീസർ ലോഞ്ചുമായി ഗെയിം ചെയ്ഞ്ചർ ടീം; പക്ഷേ പരിപാടിയിൽ ശങ്കർ പങ്കെടുക്കില്ല

ശങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യൻ 2 എന്ന ചിത്രത്തിന് ശേഷം ഷങ്കർ ഒരുക്കുന്ന ചിത്രമാണിത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. ഗെയിം ചെയ്ഞ്ചറിലൂടെ ശങ്കർ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Content Highlights: Shankar and Ram Charan movie Game Changer teaser out

To advertise here,contact us