തമിഴ്‌നാട്ടിൽ രജനിയെയും മറികടന്ന് 'ശിവ'താണ്ഡവം; 200 കോടി ക്ലബിലെത്തി അമരൻ

തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടി കഴിഞ്ഞു

ശിവകാർത്തികേയൻ നായകനായെത്തിയ 'അമരൻ' വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 200 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. പത്ത് ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം കൈവരിച്ചത്. സിനിമയുടെ നിർമാതാക്കളായ രാജ്കമൽ ഫിലിംസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

From Battle Field to Box Office!#Amaran Hits 200 crores theatrical gross in 10 days #StrongerTogether#AmaranMajorSuccess #MajorMukundVaradarajan #KamalHaasan #Sivakarthikeyan #SaiPallavi #RajkumarPeriasamy A Film By @Rajkumar_KP@ikamalhaasan @Siva_Kartikeyan #Mahendran… pic.twitter.com/dWC2oUhJnt

തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഇതോടെ ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരൻ എത്തിയിരിക്കുകയാണ്. രജനികാന്തിന്റെ വേട്ടയ്യൻ ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് സിനിമയുടെ ഈ നേട്ടം. നിലവിൽ വിജയ് ചിത്രം ഗോട്ടാണ് തമിഴ്‌നാട് ബോക്സ്ഓഫീസിൽ ഏറ്റവും അധികം പണം വാരിയ സിനിമ.

Also Read:

Entertainment News
വരുന്നു ഒന്നൊന്നര ആക്ഷൻ പടം; 'ടോക്സിക്' ടീമിൽ ജോയിൻ ചെയ്ത് 'ജോൺ വിക്ക്' ആക്ഷന്‍ ഡയറക്ടര്‍

മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റേയും സായ് പല്ലവിയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlights: Sivakarthikeyan movie Amaran crosses 200 crores

To advertise here,contact us