ഹാഷിറേ… കഥ ഇനിയാണ് ആരംഭിക്കുന്നത്!; വാഴ 2 ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും

വിപിന്‍ദാസിന്റെ തിരക്കഥയില്‍ സാവിന്‍ എസ് എ സംവിധാനം ചെയ്യുന്ന ചിത്രമാണ്

വലിയ താരനിര ഒന്നുമില്ലാതെയെത്തി ഈ വർഷം വലിയ വിജയം നേടിയ ചിത്രമാണ് 'വാഴ- ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്'. ഇപ്പോഴിതാ പ്രേക്ഷകരെ ഒരിക്കല്‍ കൂടി ചിരിപ്പിക്കാനെത്തുകയാണ് വാഴ ടീം. വിപിൻ ദാസിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന വാഴ 2 എന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. 2025 ജനുവരിയില്‍ ഷൂട്ട് തുടങ്ങുന്ന ചിത്രം ഓണം റിലീസായാണ് തിയേറ്ററുകളിൽ എത്തുക.

വാഴയുടെ വിജയാഘോഷ വേളയിലാണ് സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി അണിയറപ്രവർത്തകർ അറിയിച്ചത്. വിപിന്‍ദാസിന്റെ തിരക്കഥയില്‍ സാവിന്‍ എസ് എ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വാഴയുടെ ആദ്യഭാഗത്തില്‍ അഭിനയിച്ച ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയി, വിനായക് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

Also Read:

Entertainment News
വാണി വിശ്വനാഥ് ഈസ് ബാക്ക്; മികച്ച പ്രതികരണവുമായി പ്രദർശനം തുടർന്ന് 'ഒരു അന്വേഷണത്തിന്റെ തുടക്കം'

അഖില്‍ ലൈലാസുരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഡബ്ലുബിടി പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്‌നചര്‍ സ്റ്റുഡിയോസ്, ഐക്കോണ്‍ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍, ഐക്കോണ്‍ സിനിമാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

Content Highlights: Vaazha 2 movie shoot to start next year

To advertise here,contact us