സിറ്റാഡലിലെ പ്രകടനം വളരെയധികം ഇഷ്ടമായി; വരുൺ ധവാനെ ഹോളിവുഡിലേക്ക് ക്ഷണിച്ച് അവഞ്ചേഴ്‌സ് സംവിധായകർ

പ്രിയങ്ക ചോപ്ര, റിച്ചാർഡ് മാഡൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഹോളിവുഡ് സീരീസ് സിറ്റാഡലിന്റെ സ്പിൻ ഓഫ് ആയിട്ടാണ് ഈ ഇന്ത്യൻ വേർഷൻ ഒരുങ്ങിയത്.

വരുൺ ധവാൻ, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ് ആൻഡ് ഡികെ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ സീരീസ് ആണ് 'സിറ്റാഡൽ ഹണി ബണ്ണി'. 'ഫാമിലി മാൻ', 'ഫർസി', 'ഗൺസ് ആൻഡ് ഗുലാബ്‌സ്' എന്നീ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരീസാണിത്. നവംബർ ഏഴിന് റിലീസ് ചെയ്ത സീരിസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ സീനുകൾക്കും വരുൺ ധവാന്റെയും സമാന്തയുടെയും പ്രകടനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ വരുൺ ധവാൻ സീരിസിന്റെ നിർമാതാക്കളും അവഞ്ചേഴ്സിന്‍റെ സംവിധായകരുമായ റൂസോ ബ്രദേർഴ്‌സിനൊപ്പം ഹോളിവുഡിൽ അഭിനയിക്കാൻ ഒരുങ്ങുന്നെന്ന വാർത്തയാണ് പുറത്തുവരുന്നത്. സിറ്റാഡൽ ഹണി ബണ്ണിയിലെ വരുണിന്റെ പ്രകടനം റൂസോ ബ്രദേർഴ്‌സിന് ഇഷ്ടമായെന്നും അവർ തങ്ങളുടെ അടുത്ത ഇന്റർനാഷണൽ പ്രോജെക്റ്റിലേക്ക് വരുണിനെ ക്ഷണിച്ചെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു. സീരിസിന്റെ നിർമാതാക്കളിൽ ഒരാളായ ആഞ്ചെലിയ റുസ്സോയെ വരുൺ ധവാൻ പ്രീമിയറിനിടെ കണ്ടുമുട്ടുകയും അവർ നടനെ ഒരുപാട് പ്രശംസിക്കുകയും ചെയ്തിരുന്നു.

പ്രിയങ്ക ചോപ്ര, റിച്ചാർഡ് മാഡൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഹോളിവുഡ് സീരീസ് ആയ സിറ്റാഡലിന്റെ സ്പിൻ ഓഫ് ആയിട്ടാണ് ഈ ഇന്ത്യൻ വേർഷൻ ഒരുങ്ങിയത്. സാമന്തയുടെ ആദ്യ മുഴുനീള ആക്ഷൻ വേഷമാണിത്. വമ്പൻ ആക്ഷൻ രംഗങ്ങളാണ് സീരിസിൽ ഒരുക്കിയിരിക്കുന്നത്. ഫാമിലി മാൻ സീസൺ 2 വിന് ശേഷം സാമന്തയും രാജ് ആൻഡ് ഡികെയും വീണ്ടും ഒന്നിക്കുന്ന സീരീസാണിത്. സീത ആർ മേനോൻ, രാജ് ആൻഡ് ഡികെ, സുമിത് അറോറ എന്നിവർ ചേർന്നാണ് സിറ്റാഡലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Also Read:

Entertainment News
ടാക്സി ഡ്രൈവർ മുതൽ ഇന്റർനാഷണൽ ഡോൺ വരെ; വ്യത്യസ്ത കഥാപാത്രങ്ങളിൽ ഞെട്ടിക്കാനൊരുങ്ങി മോഹൻലാൽ

കേ കേ മേനോൻ, സാഖിബ് സലീം, സിമ്രാൻ, സിക്കന്ദർ ഖേർ എന്നിവരാണ് സീരിസിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിറ്റാഡൽ ഹോളിവുഡ് വേർഷൻ നിർമിച്ചതും അവഞ്ചേഴ്‌സ്, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത റൂസോ ബ്രദേർഴ്സ് ആണ്.

Content Highlights: Varun dhawan to make hollywood debut with Russo brothers film

To advertise here,contact us