'ലാലേട്ടന്റെയും മമ്മൂക്കയുടെയും മാഷപ്പ് വീഡിയോ കണ്ടത് പ്രശാന്ത് നീൽ'; ബഗീര എഡിറ്റ് ചെയ്തത് പ്രണവ് ശ്രീ പ്രസാദ്

തന്നെ വിശ്വസിച്ചതിന് സംവിധായകൻ സൂരിയോടും നിർമാതാക്കളായ ഹോംബാലെ ഫിലിംസിനോടും നന്ദിയുണ്ടെന്നും പ്രണവ് ശ്രീ പ്രസാദ് പറഞ്ഞു

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ജന്മദിനങ്ങളിൽ വൈറലായ ആ മാഷപ്പ് വീഡിയോകൾ ഓർമയില്ലേ, ആർസിഎം എന്ന യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത The Unassailable Thespian എന്ന പേരിൽ മോഹൻലാലിന്റെയും The Indomitable Thespian എന്ന പേരിൽ മമ്മൂട്ടിയുടെയും മാഷപ്പ് വീഡിയോകൾ ലക്ഷക്കണക്കിന് ആളുകളായിരുന്നു കണ്ടത്. പ്രണവ് ശ്രീ പ്രസാദ് എന്ന മലയാളിയായിരുന്നു ഈ വീഡിയോകൾക്ക് പുറകിലുണ്ടായിരുന്നത്.

പ്രണവിന്റെ വീഡിയോ കണ്ടത് മലയാളികൾ മാത്രമായിരുന്നില്ല. പ്രണവിന്റെ എഡിറ്റിങിൽ എത്തിയ ഒരു സിനിമയാണ് ഇപ്പോള്‍ സൗത്ത് ഇന്ത്യയിൽ സംസാരവിഷയമാകുന്നത്. സാക്ഷാൽ പ്രശാന്ത് നീലിന്റെ കഥയിൽ കെജിഎഫ് നിര്‍മാതാക്കളായ ഹോംബാലെ നിര്‍മിച്ച് പുറത്തിറങ്ങിയ ബഗീര എന്ന ചിത്രമാണിത്. കന്നഡയിൽ ഇറങ്ങിയ സൂപ്പർ ഹീറോ ചിത്രമായ ബഗീര ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.

ചിത്രത്തിന്റെ വിജയാഘോഷത്തിലും പ്രണവ് പങ്കെടുത്തിരുന്നു. ബഗീരയ്‌ക്കൊപ്പം രണ്ടര വർഷത്തോളം നീണ്ട യാത്രയായിരുന്നു എന്നും സിനിമയിൽ ചേരുമ്പോൾ തനിക്ക് ഒരു കന്നഡ വാക്ക് പോലും അറിയില്ലായിരുന്നെന്നും പ്രണവ് പരിപാടിയിൽ പറഞ്ഞു.

Also Read:

Entertainment News
'ഒരു കഥയുമില്ല, എക്കാലത്തെയും മോശം സിനിമ'; ജോക്കർ 2 നെതിരെ സിനിമയിലെ അഭിനേതാവ്

തന്നെ വിശ്വസിച്ചതിന് സംവിധായകൻ സൂരിയോടും നിർമാതാക്കളായ ഹോംബാലെ ഫിലിംസിനോടും നന്ദിയുണ്ടെന്നും പ്രണവ് ശ്രീ പ്രസാദ് പറഞ്ഞു. ഈ വർഷങ്ങളിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചെന്നും താനും ഒരുപാട് മാറിയെന്നും പ്രണവ് ശ്രീ പ്രസാദ് പറഞ്ഞു. ബഗീര തനിക്ക് ഏറെ പ്രധാനപ്പെട്ടതാണ്, ഈ സിനിമയിലൂടെയാണ് സലാറിൽ പ്രവർത്തിക്കാൻ കഴിഞ്ഞതെന്നും പ്രണവ് പറഞ്ഞു. കന്നഡ താരം ശ്രീമുരളിയാണ് ബഗീരയിൽ നായകനായി അഭിനയിച്ചത്. ചിത്രം അടുത്തമാസം നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീം ചെയ്യും.

Content Highlights: Prasanth Neel's Bagheera edited by Malayali Editor Pranav Sri Prasad who edit Mohanlal Mammootty Mashup videos in RCM

To advertise here,contact us