ആ നടി ചിരിക്കുന്നത് ഹൃദയത്തില്‍ നിന്നാണ്, അവർക്കൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്: ദുൽഖർ സൽമാൻ

'ഓരോ സിനിമയിലെയും കഥാപാത്രത്തെ അവര്‍ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണ്'

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് കജോൾ. ഓരോ സിനിമയിലെയും കഥാപാത്രത്തെ അവര്‍ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണെന്നും നടിക്കൊപ്പം അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്നും പറഞ്ഞിരിക്കുകയാണ് ദുൽഖർ സൽമാൻ. ഇ-ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

‘കാജോളിനൊപ്പം അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഓരോ സിനിമയിലെയും കഥാപാത്രത്തെ അവര്‍ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണ്. അവര്‍ തന്റെ കഥാപത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുന്ന രീതിയും മനോഹരമാണ്. അവരുടെ എല്ലാ ഇമോഷനുകളും നമുക്ക് ശരിക്കും മനസിലാക്കാന്‍ സാധിക്കും. അവര്‍ ചിരിക്കുന്നത് ഹൃദയത്തില്‍ നിന്നാണെന്ന് തോന്നിയിട്ടുണ്ട്. അവരുടെ സിനിമ കാണുമ്പോള്‍ ആ കഥാപാത്രം കരയുന്നത് കണ്ടാല്‍ ശരിക്കും ആ കണ്ണുനീര്‍ ഒറിജിനലാണെന്ന് തോന്നി പോവും. അവര്‍ സിനിമയ്ക്കും അഭിനയത്തിനും അത്ര മാത്രം ആത്മാര്‍ത്ഥത നല്‍കുന്നുണ്ട്,’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

Also Read:

Entertainment News
തമിഴ്‌നാട്ടിൽ രജനിയെയും മറികടന്ന് 'ശിവ'താണ്ഡവം; 200 കോടി ക്ലബിലെത്തി അമരൻ

ദുൽഖർ സൽമാൻ നായകനായെത്തിയ പുതിയ ചിത്രം ലക്കി ഭാസ്കർ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കേരളത്തിലും തമിഴ്നാട്ടിലുമല്ലാം സിനിമയ്ക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്. സിതാര എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂണ്‍ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

Content Highlights:  dulquer salmaan like to act with bollywood star kajol

To advertise here,contact us