ഒടുവിൽ സ്ഥിരീകരിച്ചു, പുഷ്പ 2 വിൽ സംഗീതമൊരുക്കുന്നതിന് തമനും; ഡിഎസ്പിക്ക് എന്ത് പറ്റിയെന്ന് ആരാധകർ

ആദ്യ ഭാഗമായ പുഷ്പയ്ക്ക് സംഗീതം പകർന്നത് ദേവി ശ്രീ പ്രസാദ് ആയിരുന്നു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനാവുന്ന പുഷ്പ 2. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം 5 ന് തിയേറ്ററുകളിൽ എത്തും. ആദ്യ ഭാഗത്തിന്റെ വൻ വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ചിത്രത്തിന്റെ ആദ്യ ഭാഗമായ പുഷ്പയ്ക്ക് സംഗീതം പകർന്നത് ദേവി ശ്രീ പ്രസാദ് ആയിരുന്നു. രണ്ടാം ഭാഗത്തിന്റെയും സംഗീതം ഒരുക്കുന്നത് ഡിഎസ്പി തന്നെയാണെങ്കിലും ചിത്രത്തിൽ മറ്റൊരു സംഗീത സംവിധായകൻ കൂടി ഉണ്ടെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്ത ഔദ്യോഗികമായി സ്ഥീരികരിച്ചിരുന്നില്ല.

ഇപ്പോളിതാ ഈ വാർത്ത സ്ഥീരികരിച്ചിരിക്കുകയാണ് സംഗീത സംവിധായകനായ തമൻ. ഹൈദരാബാദിൽ നടന്ന ഗായകൻ കാർത്തിക്കിന്റെ ഒരു പരിപാടിയിൽ തമൻ എത്തിയിരുന്നു. വേദിയിലെത്തിയ തമൻ തനിക്ക് പെട്ടന്ന് തിരികെ പോകണമെന്നും പുഷ്പ 2 കാത്തിരിക്കുന്നുണ്ടെന്നും അവിചാരിതമായി പറയുകയായിരുന്നു.

Also Read:

Entertainment News
സാമന്തയെ വെല്ലുമോ ശ്രീലീലയുടെ ഡാൻസ്? 'പുഷ്പ 2' ഐറ്റം ഡാൻസ് സ്റ്റില്ലുകൾ ചോര്‍ന്നു

തമന്റെ ഈ വാക്കുകൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതോടെ ഡിഎസ്പിക്ക് എന്തു പറ്റിയെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. തമന് ചിത്രത്തിൽ എത്തുന്നത് എന്തായാലും പുഷ്പ 2 വിനെ കൂടുതൽ ഗംഭീരമാക്കുമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

അല്ലു അർജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിക്കുന്നത്.

Content Highlights: Finally confirmed, Thaman also composing music for Pushpa 2, Fans wonder what happened to DSP

To advertise here,contact us