കങ്കുവ സസ്പെൻസ് പൊളിഞ്ഞോ? പുതിയ ട്രെയിലറിൽ കാർത്തിയെ കണ്ടുപിടിച്ചെന്ന് സോഷ്യൽ മീഡിയ

കങ്കുവയിൽ കാർത്തിയുടെ കാമിയോ ഉണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു

തമിഴ് സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ-സിരുത്തൈ ശിവ കൂട്ടുകെട്ടിന്റെ കങ്കുവ. നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ നടൻ കാർത്തിയും ഭാഗമായേക്കുമെന്ന അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോൾ കങ്കുവയുടെ പുതിയ ട്രെയിലറിൽ നിന്ന് കാർത്തിയെ കണ്ടുപിടിച്ചതായി പറയുകയാണ് സോഷ്യൽ മീഡിയ.

ഒന്നര മിനിറ്റ് ദൈർഘ്യമുളള ട്രെയിലറിന്റെ അവസാന ഭാഗങ്ങളിൽ ഒരു കഥാപാത്രം സിഗാര്‍

വലിച്ച് പുക വിടുന്ന രംഗം കാണിക്കുന്നുണ്ട്. എക്സ്ട്രീം ക്ലോസപ്പിലുള്ള ആ ഷോട്ടില്‍ കഥാപാത്രത്തിന്റെ മുഖം പൂർണ്ണമായി കാണിക്കുന്നില്ലെങ്കിലും അത് കാർത്തിയാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടുത്തം. ഇതിന് പുറമെ ട്രെയിലറിന്റെ മധ്യഭാഗത്തെ ഒരു എക്സ്ട്രീം ലോങ്ങ് ഷോട്ടിലും കാർത്തിയെ കാണാം എന്ന് ചിലർ പറയുന്നുണ്ട്.

#Kanguva #KanguvaFromNov14 #KanguvaTrailer2 #KanguvaBookings #Suriya #Karthi கார்த்தி தான் போல 😀😀 pic.twitter.com/4eIEERqvoT

• Thalaivan @Karthi_Offl anna never smoked in movies so far 🚬 For the first time he is breaking his barrier for #Kanguva 🦅 So something special in the movie for him. ❤️‍🔥@Suriya_offl | #Karthi #Suriya #KanguvaFromNov14 🗡️ pic.twitter.com/eoh6VC23zC

കങ്കുവയിൽ കാർത്തിയുടെ കാമിയോ ഉണ്ടാകുമെന്നും ഇത് രണ്ടാം ഭാഗത്തേക്ക് നയിക്കുന്ന നിർണ്ണായക വേഷമാകും എന്നും നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല. എന്നാൽ ഈ അടുത്ത് കങ്കുവയുടെ പ്രമോഷൻ പരിപാടിക്കിടെ താരസഹോദരന്മാരെ എന്ന് സ്ക്രീനിൽ ഒന്നിച്ചുകാണുമോ എന്ന

ചോദ്യത്തിന് ഒരു രഹസ്യമുണ്ട് എന്ന് സൂര്യ പറഞ്ഞിരുന്നു. ഇപ്പോൾ അത് പറയുന്നില്ല. അടുത്ത് തന്നെ നിങ്ങൾ ആ രഹസ്യം അറിയുമെന്നും നടൻ പറഞ്ഞു. ഇത് കങ്കുവയിലെ കാമിയോയായിരിക്കും എന്ന നിഗമനത്തിലാണ് ഇപ്പോള്‍ പല ആരാധകരും എത്തിയിരിക്കുന്നത്.

പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിൽ ഒരുങ്ങിയ കങ്കുവ നവംബർ 14 -ന് ആഗോളവ്യാപകമായി 38 ഭാഷകളിൽ തിയേറ്ററുകളിലെത്തും. 350 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വലിയ പ്രതീക്ഷകളോടെയെത്തുന്ന സൂര്യ ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ചിത്രം ത്രീഡിയിലും പുറത്തിറങ്ങും.

Also Read:

Entertainment News
'1000 കോടി ക്ലബ് തുറക്കാൻ സമയമായി'; കിടിലൻ വിഷ്വൽ ട്രീറ്റായി കങ്കുവ റിലീസ് ട്രെയിലർ

കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

Content Highlights: Social Media finds Karthi in Kanguva new trailer

To advertise here,contact us