മലയാളത്തിലേക്ക് വീണ്ടും എസ് പി വെങ്കിടേഷ്, ആലപിക്കുന്നത് പി ജയചന്ദ്രൻ; 'രാമുവിന്റെ മനൈവികൾ' റിലീസിന്

നമ്പര്‍ 20 മദ്രാസ് മെയില്‍, കിലുക്കം, ധ്രുവം, വാത്സല്യം,കാബൂളിവാല, സ്ഫടികം തുടങ്ങി നിരവധി ഹിറ്റ് മലയാള സിനിമകളുടെ സംഗീത സംവിധായകനാണ് എസ്.പി വെങ്കിടേഷ്

മലയാളത്തിലും തമിഴിലുമായി ഒരുപിടി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ എസ് പി വെങ്കിടേഷ് ഒരിടവേളക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. തമിഴിലും മലയാളത്തിലുമായി സുധീഷ് സുബ്രഹ്‌മണ്യം സംവിധാനം ചെയ്ത 'രാമുവിന്റെ മനൈവികൾ' എന്ന ചിത്രത്തിലൂടെയാണ് എസ് പി വെങ്കിടേഷ് തിരിച്ചുവരവ് നടത്തുന്നത്.

ചിത്രത്തിന്‍റെ നിർമാതാവും കവിയുമായ വാസു അരിക്കോടിന്റെ വരികൾക്ക് ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനാണ്. 'മോഹഭാവം തരളമായ്….' എന്ന ഗാനമാണ് ജയചന്ദ്രൻ ആലപിച്ചിരിക്കുന്നത്. രഞ്ജിത്ത് ഉണ്ണി, വി വി പ്രസന്ന, നിമിഷ കുറുപ്പത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റുഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്

രാജാവിന്റെ മകന്‍, കുട്ടേട്ടന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കിലുക്കം, ധ്രുവം, വാത്സല്യം,കാബൂളിവാല, സ്ഫടികം തുടങ്ങി നിരവധി ഹിറ്റ് മലയാള സിനിമകള്‍ക്കായി പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയ സംഗീതസംവിധായകനാണ് എസ്.പി വെങ്കിടേഷ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ബംഗാളിയിലുമെല്ലാം അദ്ദേഹം സിനിമകള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.

Also Read:

Entertainment News
ഒടുവിൽ സ്ഥിരീകരിച്ചു, പുഷ്പ 2 വിൽ സംഗീതമൊരുക്കുന്നതിന് തമനും; ഡിഎസ്പിക്ക് എന്ത് പറ്റിയെന്ന് ആരാധകർ

'രാമുവിന്‍റെ മനെെവികളു'ടെ സംഭാഷണം രചിച്ചിരിക്കുന്നതും വാസു അരീക്കോടാണ്. പ്രഭാകരൻ നറുകര, ജയചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്.

ബാലു ശ്രീധർ നായകനാകുന്ന ചിത്രത്തിൽ, ആതിരയും, ശ്രുതി പൊന്നുവുമാണ് നായികമാർ. എം.വി.കെ ഫിലിംസിന്റെ ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ നിർമ്മിക്കുന്ന രാമുവിന്റെ മനൈവികൾ എന്ന ചിത്രത്തിന്റ ഛായാഗ്രഹണം വിപിന്ദ് വി രാജ് ആണ്.

ദീപു, സന്തോഷ് തച്ചണ്ണ, വിമൽ മേനോൻ, വേണുജി, രവീന്ദ്രൻ, സി.എ.വിൽസൺ, മനോജ് മേനോൻ ,ഭാഗ്യനാഥൻ, സനീഷ്, ബീന, പ്രേമ താമരശ്ശേരി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മധുര, പൊള്ളാച്ചി, അട്ടപ്പാടി, പട്ടാമ്പി, അരീക്കോട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ രാമുവിന്റെ മനൈവികൾ നവംബർ 22 - ന് തീയേറ്ററിലെത്തും.

Also Read:

Entertainment News
'ലാലേട്ടന്റെയും മമ്മൂക്കയുടെയും മാഷപ്പ് വീഡിയോ കണ്ടത് പ്രശാന്ത് നീൽ'; ബഗീര എഡിറ്റ് ചെയ്തത് പ്രണവ് ശ്രീ പ്രസാദ്

എഡിറ്റിംഗ് -പി.സി.മോഹനൻ, ഓഡിയോഗ്രാഫി - രാജാ കൃഷ്ണൻ, കല - പ്രഭ മണ്ണാർക്കാട്, മേക്കപ്പ് -ജയമോഹൻ, പ്രൊഡക്ഷൻ കൺട്രോളർ- ചെന്താമരാക്ഷൻ, കോസ്റ്റ്യൂം - ഉണ്ണി പാലക്കാട്, അസോസിയേറ്റ് ഡയറക്ടർ -എം.കുഞ്ഞാപ്പ ,അസിസ്റ്റന്റ് ഡയറക്ടർ - ആദർശ് ശെൽവരാജ്, സംഘട്ടനം - ആക്ഷൻ പ്രകാശ്, നൃത്തം - ഡ്രീംസ് ഖാദർ ,പ്രൊഡക്ഷൻ മാനേജർ - വിമൽ മേനോൻ, ലൊക്കേഷൻ മാനേജർ - മുരളി പട്ടാമ്പി, നിധീഷ് കൃഷ്ണൻ, സ്റ്റിൽ - കാഞ്ചൻ ടി.ആർ, പി.ആർ.ഒ- അയ്മനം സാജൻ

Content Highlights: SP Venkatesh back to Malayala Cinema New Song sung by P Jayachandran

To advertise here,contact us