'1000 കോടി ക്ലബ് തുറക്കാൻ സമയമായി'; കിടിലൻ വിഷ്വൽ ട്രീറ്റായി കങ്കുവ റിലീസ് ട്രെയിലർ

ചിത്രം സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷൻ നേടുമെന്നാണ് ആരാധകർ പറയുന്നത്

സൂര്യ നായകനാകുന്ന ചിത്രം കങ്കുവയുടെ പുതിയ ട്രെയിലർ റിലീസ് ചെയ്തു. സരിഗമ തമിഴിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു ദൃശ്യവിരുന്നായിരിക്കും സിനിമ എന്ന് പുതിയ ട്രെയിലർ ഊട്ടിയുറപ്പിക്കുന്നുണ്ട്. ഇതുവരെ വന്ന ടീസർ, ട്രെയിലർ, പ്രൊമോകളിൽ നിന്ന് വ്യത്യസ്തമായി പഴയ കാലഘട്ടത്തിനൊപ്പം പുതിയ കാലഘട്ടത്തിലെ രംഗങ്ങൾക്കും ഈ ട്രെയിലറിൽ പ്രധാന്യം നൽകുന്നുണ്ട്.

ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായി കഴിഞ്ഞു. ചിത്രം സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷൻ നേടുമെന്നാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പറയുന്നത്. '1000 കോടി ക്ലബ് തുറക്കാൻ സമയമായി' എന്നാണ് ഒരു ആരാധകൻ ട്രെയിലറിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. സിരുത്തൈ ശിവ വിസ്മയം തീർക്കുമെന്നും അഭിപ്രായങ്ങളുണ്ട്.

നവംബർ 14 ന് ലോകമെമ്പാടും റിലീസിന് തയ്യാറെടുക്കുന്ന സിനിമക്ക് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 34 മിനിറ്റാണ് സിനിമയുടെ റൺ ടൈം എന്ന് റിപ്പോർട്ടുകളുണ്ട്. വലിയ പ്രതീക്ഷകളോടെയെത്തുന്ന സൂര്യ ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ചിത്രം ത്രീഡിയിലും പുറത്തിറങ്ങും.

സിനിമ ആഗോളതലത്തിൽ പതിനായിരത്തിൽ അധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവ് ജി ധനഞ്ജയൻ പറയുന്നത്. ചിത്രം 2000 കോടി വരെ നേടുമെന്നും ധനഞ്ജയന്‍ പറഞ്ഞിരുന്നു. തമിഴ്‌നാട്ടിൽ മാത്രം 700 ഓളം സ്‌ക്രീനുകളിൽ ചിത്രമെത്തും. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, ജി ധനഞ്ജയൻ , യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Also Read:

Entertainment News
മലയാളത്തിലേക്ക് വീണ്ടും എസ് പി വെങ്കിടേഷ്, ആലപിക്കുന്നത് പി ജയചന്ദ്രൻ; 'രാമുവിന്റെ മനൈവികൾ' റിലീസിന്

കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

Content Highlights: Suriya movie Kanguva Release Trailer out

To advertise here,contact us