വരത്തനിൽ നേർക്ക് നേർ, ഇന്ന് നായകനും നായികയും; ഐശ്വര്യ ലക്ഷ്മി-ഷറഫുദ്ധീൻ ചിത്രം 'ഹലോ മമ്മി' നവംബർ 21ന്

ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും നായകനും നായികയുമായി എത്തുന്ന ആദ്യ സിനിമയാണിത്.

അമൽ നീരദ് ചിത്രമായ വരത്തനിൽ ഷറഫുദ്ധീൻ അവതരിപ്പിച്ച ജോസി എന്ന വില്ലനെ ആരും മറക്കാനിടയില്ല. ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ് ഐശ്വര്യ ലക്ഷ്മിയും ഷറഫുദ്ധീനും. ഫാന്റസി കോമഡി ചിത്രമായ 'ഹലോ മമ്മി'യിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നവാഗതനായ വൈശാഖ് എലൻസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ 21 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും നായകനും നായികയുമായി എത്തുന്ന ആദ്യ സിനിമയാണിത്.

Also Read:

Entertainment News
മേജർ മുകുന്ദ് സിനിമയിൽ വരുന്നത് ഇതാദ്യമല്ല,പൃഥ്വിരാജിന്റെ ഡയലോഗ് ഓർമയുണ്ടോ;കണ്ടെത്തലുമായി സോഷ്യൽ മീഡിയ

ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് നിർമ്മാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും സാൻജോ ജോസഫാണ് കൈകാര്യം ചെയ്യുന്നത്. ഹാങ്ങ് ഓവർ ഫിലിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന ഈ ചിത്രം 'നീലവെളിച്ചം', 'അഞ്ചക്കള്ളകോക്കാൻ' എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ്.

Also Read:

Entertainment News
'വിളിച്ചോളൂ പാൻ ഇന്ത്യൻ സ്റ്റാർ എന്ന്'; തമിഴ്‌നാട്ടിൽ നിന്ന് മാത്രം 10 കോടി നേടി ലക്കി ഭാസ്കർ

ഹിന്ദി താരം സണ്ണി ഹിന്ദുജ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പി ആർ & മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Content Highlights: Aishwarya Leksmi and Sharafudheen to join hands once again in Hello Mummy

To advertise here,contact us